Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2025 11:31 pm

Menu

Published on September 28, 2015 at 10:01 am

ഞാൻ ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയ്ക്കു വേണ്ടിയെന്ന് നരേന്ദ്ര മോദി

i-will-live-for-india-and-die-for-it-modi

കലിഫോർണിയ: ഞാൻ ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയ്ക്കു വേണ്ടിയായിരിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കലിഫോർണിയയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കും താൻ പ്രവർത്തിക്കുകയെന്ന് ഉറപ്പു തരുന്നതായും മോദി പറഞ്ഞു.

21–ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നു ലോകം അംഗീകരിച്ചു. ഇന്ത്യയുമായി മികച്ച ബന്ധമുണ്ടാക്കാൻ ലോകരാഷ്ട്രങ്ങൾ മൽസരിക്കുകയാണ്. വളരെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് ലോകരാജ്യങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുന്നത്. ഈ മാറ്റം ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ കഴിവുകൊണ്ടാണ്. ഇന്ത്യൻ സമൂഹത്തിനു ലോകത്തിനു മുന്നിൽ പുതിയൊരു പരിവേഷം ലഭിച്ചു. പ്രവാസികളുടെ കഠിനപ്രയത്നങ്ങളാണ് ഇന്ത്യയുടെ പ്രതിച്ഛായ വളർത്തുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.

ഉപനിഷത്തുകളെക്കുറിച്ചു ചർച്ച ചെയ്തുകൊണ്ടിരുന്ന നാമിപ്പോൾ ഉപഗ്രഹങ്ങളെക്കുറിച്ചാണു സംസാരിക്കുന്നത്. ശാസ്ത്രമേഖലയിൽ ഇന്ത്യയുടെ വളർച്ചയെക്കുറിച്ചാണ് ഇതു സൂചിപ്പിക്കുന്നത്. സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് നമ്മൾ. കാരണം മഹാത്മ ഗാന്ധിയുടെയും ഗൗതമ ബുദ്ധന്റെയും നാട്ടിൽ നിന്നാണ് നാം വരുന്നത്. ഇന്നു ലോകത്തിനു മുന്നിൽ രണ്ടു പ്രധാന വെല്ലുവിളികളാണുള്ളത്. ഭീകരവാദവും ആഗോള താപനവുമാണിതെന്നും മോദി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News