Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 4:42 pm

Menu

Published on March 19, 2015 at 11:39 am

ബംഗളൂരിവുല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഐഎഎസ് ഓഫിസർക്ക് വളർത്തുനായയുടെ അന്തിമോപചാരം..!

ias-officer-dk-ravis-dog-pays-heart-wrenching-tribute

ന്യൂഡൽഹി : ബംഗ്ലൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഐഎഎസ് ഓഫിസർ  ഡികെ രവിയ്ക്ക് വളർത്തുനായയുടെ അന്തിമോപചാരം. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ വളര്‍ത്തുനായയുടെ സ്‌നേഹപ്രകടനം ആരുടെയും കരളലിയിപ്പിക്കും വിധമായിരുന്നു. മൃതദേഹത്തിനരികിൽ നിസ്സഹായനായി പൊട്ടിക്കരയുന്ന നായയുടെ ചിത്രമായിരുന്നു അവിടെയെത്തിയവരുടെ മനസ്സിൽ തങ്ങി നിന്നത്. പൊട്ടിക്കരയുന്ന രവിയുടെ ഭാര്യയുടെ തൊട്ടടുത്തായി നായയും ശവപ്പെട്ടിയില്‍ പിടിച്ച നായയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ ഇതൊനോടകം തന്നെ പ്രചരിക്കുകയാണ്.

IAS officer DK Ravi's dog pays heart-

–

IAS officer DK Ravi's dog pays

–

IAS officer DK Ravi's dog

-കര്‍ണാടകയിലെ കോലാറില്‍ മണല്‍മാഫിയക്കെതിരെ പോരാടിയ ഉദ്യോഗസ്ഥനായിരുന്നു രവി വാണിജ്യനികുതി (എന്‍ഫോഴ്‌സ്‌മെന്റ്) വിഭാഗം അഡീഷനല്‍ കമീഷണറായിരുന്നു. കോലാറില്‍ കലക്ടറായിരിക്കെയാണ് മണല്‍ മാഫിയയ്‌ക്കെതിരെയുള്ള പോരാട്ടത്തിലൂടെ രവി ശ്രദ്ധേയനായത്. തിങ്കളാഴ്ച്ച ബംഗളൂരുവിലെ കോറമംഗലത്തുള്ള ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മണല്‍മാഫിയയിക്കെതിരെ ശക്തമായ നടപടിയെടുത്തതിന്റെ പേരില്‍ ഈ ഉദ്യോഗസ്ഥന് വധഭീഷണിയുണ്ടായിരുന്നു.പ്രാഥമികാന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും നേരത്തെ വധ ഭീഷണിയുള്ളതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

–

IAS officer DK Ravi

–

 

Loading...

Comments are closed.

More News