Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പ്രവേശനപരീക്ഷ എഴുതാന്‍ പശുവും. മെയ് 10 ന് നടക്കുന്ന പോളിടെക്നിക് ഡിപ്ളോമ കോഴ്സിന്റെ പ്രവേശനത്തിനായുള്ള പരീക്ഷ എഴുതാനാണ് കാച്ചിർ ഗാവ് എന്ന പശുവിന്റെ പേരിൽ പ്രവേശനപരീക്ഷാ കാർഡ് ലഭിച്ചത്. ബെമെയിനയിലെ സര്‍ക്കാര്‍ കോളേജിലാണ് പശുവിന് പരീക്ഷ എഴുതാന്‍ അധികൃതര്‍ സെന്റര്‍ അനുവദിച്ചിരിക്കുന്നത്. ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ബിഒപിഇഇ) ആണ് പശുവിന് പ്രവേശന കാര്‍ഡ് അയച്ചത്. പരീക്ഷരാര്‍ത്ഥിയുടെ പേരിന്റെ ഭാഗത്ത് കച്ചീര്‍ ഗാവ് (തവിട്ട് നിറമുള്ള പശു) എന്നും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഗൗര ദണ്ഡ് (ചുവന്ന കാള) എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.നാഷണല്‍ കോണ്‍ഫ്രന്‍സ് വക്താവ് ജുനൈദ് അസിം മട്ടു പ്രവേശന കാര്‍ഡിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ബി.ഒ.പി.ഇ.ഇ. തങ്ങളുടെ സൈറ്റില്‍നിന്ന് കച്ചീര്‍ ഗാവിന് അനുവദിച്ച പ്രവേശനകാര്‍ഡ് പിന്‍വലിച്ചു.പരീക്ഷാ ബോര്‍ഡിനെ കബളിപ്പിക്കാന്‍ ആരോ തമാശയ്ക്ക് ചെയ്തതായിരിക്കും എന്നാണ് പരീക്ഷാ കണ്‍ട്രോളര്‍ ഫാറൂഖ് അഹമ്മദ് മിര്‍ നല്‍തുന്ന വിശദീകരണം.പരീക്ഷക്കായുള്ള അപേക്ഷ സ്വീകരണവും പരിശോധനയും ഓണ്‍ലൈനില്‍ നടന്നതാണ് ഇത്തരമൊരു അബദ്ധം സംഭവിക്കാനിടയാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ബോര്‍ഡ് അധികൃതര്‍ പോലീസിന് പരാതി നല്‍കി. അപേക്ഷ സമര്‍പ്പിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഐപി വിലാസം കണ്ടെത്തി കച്ചീര്‍ ഗാവിന്റെ ‘ഉടമ’യെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്.
–
–
Leave a Reply