Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊബൈല്‍ ഫോണ്‍ അമിതോപയോഗം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചു. മനുഷ്യരിലെ ഉമിനീരിനെ അടിസ്ഥാനപ്പെടുത്തി ഇന്‍റര്‍ നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച് ഓണ്‍ കാന്‍സര്‍ (ഐ.എ.ആര്‍.സി) നടത്തിയ പഠനമാണ് ഇതു തെളിയിച്ചിരിക്കുന്നത്.
മൊബൈല്‍ കൂടുതല്‍ ഉപയോഗിക്കുന്നവരുടെ ഉമിനീരില്‍ മനുഷ്യ കോശത്തെ നശിപ്പിക്കുന്ന ഓക്സിഡേറ്റിവ് സ്ട്രെസ് ഉയര്‍ന്ന അളവിലാണ് കണ്ടുവരുന്നത്. ഡി.എന്‍.എയുടെ ഘടനയെയും ഇതു ബാധിക്കും. മാസത്തില്‍ എട്ടുമണിക്കൂറിലധികം മൊബൈല്‍ ഉപയോഗിക്കുന്നവരുടെ ഉമിനീരാണ് പഠനവിധേയമാക്കിയത്. എന്നാല്‍, അധികമാളുകളും മാസത്തില്‍ 30 മുതല്‍ 40 മണിക്കൂറുവരെ മൊബൈല്‍ ഉപയോഗിക്കുന്നവരാണെന്ന് ഡോ. യാനിവ് ഹംസാനി വ്യക്തമാക്കി.
Leave a Reply