Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2025 11:57 pm

Menu

Published on October 12, 2013 at 11:58 am

പുജാരയ്ക്ക് ട്രിപ്പിള്‍ സെഞ്ച്വറി; ഇന്ത്യ എയ്ക്ക് ജയപ്രതീക്ഷ

india-a-on-top-as-pujara-smashes-triple-century-against-west-indies-a

ഹുബ്ലി: ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാര(306 നോട്ടൗട്ട്)യുടെ ട്രിപ്പിള്‍ സെഞ്ച്വറി വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും എ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ശക്തമായ നിലയിലെത്തിച്ചു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മൂന്നു ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പുജാര. പുജാരയുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഒമ്പതിന് 564 എന്ന നിലയില്‍ ഇന്ത്യ എ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാമിന്നിങ്‌സില്‍ 268 റണ്‍സിന് പുറത്തായ വിന്‍ഡീസ് ഇപ്പോള്‍ 180 റണ്‍സിന് പിന്നിലാണ്. സ്‌കോര്‍: വിന്‍ഡീസ് എ 268, 3ന് 116; ഇന്ത്യ എ 9ന് 564(ഡിക്ല.).
മൂന്നിന് 334 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ എ യെ താങ്ങിനിര്‍ത്തിയത് പുജാര ഒറ്റയ്ക്കാണ്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും അനായാസം ബാറ്റു ചെയ്ത പുജാര വിന്‍ഡീസ് ബൗളര്‍മാരുടെ ആത്മവീര്യം കെടുത്തി. തലേദിവസത്തെ സ്‌കോറിനോട് 230 റണ്‍സ് കൂടി ചേര്‍ത്ത ഇന്ത്യ വിജയം ലക്ഷ്യമിട്ടു തന്നെയാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഒമ്പതര മണിക്കൂറിലേറെ ക്രീസില്‍ നിന്ന പുജാര 415 പന്തുകള്‍ നേരിട്ടു. ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോള്‍ 33 ബൗണ്ടറികളോടെ 306 റണ്‍സുമായി പുറത്താവാതെ നില്ക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News