Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2025 10:21 am

Menu

Published on October 10, 2013 at 9:54 am

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്‍റി 20 മത്സരം ഇന്ന്‌

india-australia-20-20-match-2013

രാജ്‌കോട്ട്‌: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്കു മുന്നോടിയായുള്ള ട്വന്റി20 മത്സരം ഇന്നു നടക്കും.രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ 7.20 മുതലാണു മത്സരം. സ്‌റ്റാര്‍ ക്രിക്കറ്റ്‌, ദൂരദര്‍ശന്‍ ചാനലുകളില്‍ മത്സരം തത്സമയം കാണാം. രാജ്‌കോട്ടില്‍ ട്വന്‍റി 20 മത്സരത്തോടെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക് തുടക്കംകുറിക്കുന്നത്. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്വന്‍റി 20 മത്സരം. വൈകിട്ട് ഏഴര മുതല്‍ തുടങ്ങുന്ന മത്സരത്തിന് മഴയാണ് പ്രധാന ഭീഷണി.കഴിഞ്ഞ ദിവസങ്ങളിലൊക്കെ രാജ്‌കോട്ടിലും പരിസരങ്ങളിലും മഴയുണ്ടായിരുന്നെങ്കിലും ഇന്നത്തെ കാലാവസ്‌ഥ തെളിഞ്ഞതായിരിക്കുമെന്ന റിപ്പോര്‍ട്ട്‌.

ഇന്ത്യയും ഓസ്‌ട്രേലിയയുമായുള്ള ഏഴാം ഉഭയകക്ഷി പരമ്പരയാണ് ഇത്തവണത്തേത്. കഴിഞ്ഞ ആറ് പരമ്പരകളില്‍ നാലിലും വിജയം ഓസ്‌ട്രേലിയയ്‌ക്കൊപ്പം നിന്നു. ഇന്ത്യ വിജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. ചരിത്രം ഓസ്‌ട്രേലിയയ്ക്ക് അനുകൂലമാണെങ്കിലും ഇക്കുറി ഇന്ത്യയ്ക്കാണ് മുന്‍തൂക്കം . ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയെ ഇന്ത്യന്‍ പിച്ചുകളില്‍ നേരിടുക അത്ര എളുപ്പമല്ലെന്ന് ഓസീസ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിക്കറിയാം. എന്നാല്‍, തന്റെ യുവനിരയ്ക്ക് 2015 ലോകകപ്പ് മുന്‍നിര്‍ത്തി ഏറെ പാഠങ്ങള്‍ ഈ പരമ്പരയില്‍ നിന്ന് പഠിക്കാനാകുമെന്ന് അദ്ദേഹം കരുതുന്നു.
സാധ്യതാ ടീം: ഇന്ത്യ – ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, വിരാട്‌ കോഹ്‌ലി, സുരേഷ്‌ റെയ്‌ന, യുവ്‌രാജ്‌ സിംഗ്‌, എം.എസ്‌. ധോണി (നായകന്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അമിത്‌ മിശ്ര, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത്‌ ശര്‍മ. സാധ്യതാ ടീം: ഓസ്‌ട്രേലിയ- ആരണ്‍ ഫിഞ്ച്‌, ഷെയ്‌ന്‍ വാട്‌സണ്‍, ജോര്‍ജ്‌ ബെയ്‌ലി (നായകന്‍), ആഡം വോഗ്‌സ്‌, ഗ്ലെന്‍ മാക്‌സ്‌വെല്‍, മൊയ്‌സസ്‌ ഹെന്റിക്വസ്‌, ബ്രാഡ്‌ ഹാഡിന്‍, ജെയിംസ്‌ ഫോക്‌നര്‍, മിച്ചല്‍ ജോണ്‍സണ്‍, നഥാന്‍ കൗള്‍ട്ടര്‍/ സാവിയര്‍ ഡോഹര്‍ട്ടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News