Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:16 am

Menu

Published on October 17, 2013 at 10:09 am

ഇന്ത്യക്ക് മിന്നുന്ന വിജയം !!

india-beat-australia-by-9-wickets-in-jaipur

ഈ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കലും മറക്കില്ല.വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ലക്ഷ്യം കണ്ടത് വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍. അതും ആറര ഓവറോളം അവശേഷിക്കെ.ഏകദിനത്തില്‍ ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോര്‍. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന രണ്ടാമത്തെ വലിയ സ്‌കോര്‍ കൂടിയാണിത്. 2006-ല്‍ ജൊഹാനസ്ബര്‍ഗില്‍ ഓസ്‌ട്രേലിയക്കെതിരെ 438 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയതാണ് പിന്തുടരല്‍ വിജയങ്ങളില്‍ റെക്കോഡ്.

ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മയും (123 പന്തില്‍ പുറത്താവാതെ 141) വിരാട് കോലിയും (52 പന്തില്‍ പുറത്താവാതെ 100) സെഞ്ച്വറി നേടി, ശിഖര്‍ ധവാന്‍ 95. കോലിയുടേത് ഏകദിനത്തില്‍ ഇന്ത്യക്കാരന്റെ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറി. 2009-ല്‍ ന്യൂസീലന്‍ഡിനെതിരെ 60 പന്തില്‍ സെഞ്ച്വറി നേടിയ വീരേന്ദര്‍ സെവാഗിന്റെ പ്രകടനമാണ് കോലി മറികടന്നത്. ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച രോഹിതാണ് കളിയിലെ കേമന്‍. സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ 5ന് 359; ഇന്ത്യ 43.3 ഓവറില്‍ 1ന് 360.

നേരത്തെ ഇന്ത്യന്‍ ബൗളിംഗിന്റെ എല്ലാം പരാധീനതകളും വെളിവാക്കിയാണ് ഓസ്‌ട്രേലിയ അടിച്ചുതകര്‍ത്ത്. നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഓസീസ് ഇന്നിംഗ്‌സിനെ 92 റണ്‍സോടെ ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയ്‌ലി മുന്നില്‍ നിന്നു നയിച്ചു. ഇഷാന്ത് ശര്‍മയെയും ആര്‍ അശ്വിനെയും ധോണി ഇനിയും എത്രകാലം ചുമക്കും എന്ന ചോദ്യമാണ് കളിയുടെ ആദ്യപകുതിയി കഴിഞ്ഞപ്പോള്‍ കാണികള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News