Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:53 am

Menu

Published on October 31, 2013 at 12:52 pm

നാഗ്പൂര്‍ ഏകദിനം:ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

india-beat-australia-level-odi-series-2-2

നാഗ്പൂര്‍:ഓസ്ട്രേലിയക്കെതിരേ നാഗ്പൂര്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. നാല് സെഞ്ച്വറികള്‍ പിറന്ന ആറാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തോല്പിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി(2-2).പരമ്പരയില്‍ രണ്ടാം തവണയും 350ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് വിജയം നേടാന്‍ ഇന്ത്യക്കായി.സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ 6 ന് 350; ഇന്ത്യ 49.3 ഓവറില്‍ 4ന് 351.ഇന്ത്യയ്ക്ക്‌ വേണ്ടി ധവാന്‍ 100 റണ്‍ നേടി.നായകന്‍ ധോണിക്കൊപ്പം ചേര്‍ന്ന് പുറത്താകാതെ 115 (66പന്തില്‍) റണ്‍സ് നേടിയ കോഹ്ലിയാണ് ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചത്.
ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് പന്തും ആറു വിക്കറ്റും ശേഷിക്കെ 351 റണ്‍സെടുത്ത് ഓര്‍മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു സുന്ദര വിജയംകൂടി സമ്മാനിച്ചു.
ശിഖര്‍ ധവാൻറെയും (100) രോഹിത് ശര്‍മയുടെയും (79) ഓപണിങ് ബാറ്റിങ്ങും മധ്യനിരയില്‍ 66 പന്തില്‍ 115 റണ്‍സുമായി വിരാട് കോഹ്ലി പുറത്താവാതെ തകര്‍ത്താടുകയും ചെയ്തതോടെ ഇന്ത്യയെ തടുക്കാന്‍ ഓസീസിനൻറെ ആവനാഴിയില്‍ ഒന്നുമില്ലാതായി.61 പന്തില്‍ സെഞ്ച്വറി തികച്ച കോഹ്ലി ഒരു ഇന്ത്യക്കാരൻറെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ശതകത്തിനുടമയായി.രണ്ടാഴ്ചമുമ്പ് ജയ്പൂരില്‍ 52 പന്തിലെ സെഞ്ച്വറി പ്രകടനത്തെ വെല്ലുന്ന ക്ളാസിക് ഇന്നിങ്സുമായാണ് കോഹ്ലി ഇന്ത്യന്‍ ജയത്തിന് അടിത്തറ പാകിയത്.66 പന്ത് നേരിട്ട് 18 ബൗണ്ടറിയും ഒരു സിക്സറും പറത്തിയ മാസ്മരിക ഇന്നിങ്സുമായി കോഹ്ലി തന്നെ കളിയിലെ താരമായി.അവസാന ഓവറുകളില്‍ വിജയത്തിലേക്ക് ഫിനിഷ് ചെയ്യാനുള്ള ജോലി എം.എസ്.ധോണി (23 പന്തില്‍ 25) നിര്‍വഹിച്ചപ്പോള്‍ ആതിഥേയ തിരക്കഥ പൂര്‍ണവുമായി.സുരേഷ് റെയ്ന (16), യുവരാജ് സിങ് (0) എന്നിവരാണ് ഇന്ത്യക്ക് നഷ്ടമായ മറ്റു വിക്കറ്റുകള്‍.
ജോര്‍ജ് ബെയ്ലിയും (156) ഷെയ്ന്‍ വാട്സനും (102) സമ്മാനിച്ച ഉജ്ജ്വല ഇന്നിങ്സോടെ ഇന്ത്യയെ ഓസീസ് വെല്ലുവിളിച്ചപ്പോള്‍ രോഹിതും ധവാനും പതുക്കെയാണ് തിരിച്ചടി തുടങ്ങിയത്. ഇന്ത്യന്‍ സ്കോര്‍ 42ലത്തെിനില്‍ക്കെ ധവാനെ (20) ഫോക്നറുടെ പന്തില്‍ ഗ്ളെന്‍ മാക്സ്വെല്‍ കൈവിട്ടതിന് ഓസീസ് നല്‍കിയ വിലകൂടിയായിരുന്നു വന്‍തോല്‍വി.ഒന്നാം വിക്കറ്റില്‍ 178 റണ്‍സ് ചേര്‍ത്താണ് ധവാന്‍-രോഹിത് കൂട്ടുകെട്ട് പിരിഞ്ഞത്. സെഞ്ച്വറിക്കു പിന്നാലെ ധവാന്‍ ക്ളീന്‍ ബൗള്‍ഡായി മടങ്ങിയെങ്കിലും കോഹ്ലി ആക്രമണം ഏറ്റെടുത്തിരുന്നു.തലങ്ങും വിലങ്ങും ഓസീസ് ബൗളര്‍മാരെ പ്രഹരിച്ച് മുന്നേറിയ കോഹ്ലിക്കു മുന്നില്‍ വാട്സനും മിച്ചല്‍ ജോണ്‍സനും ജെയിംസ് ഫോക്നറുമെല്ലാം നിരായുധരായി. പരമ്പരയില്‍ രണ്ടാം തവണയാണ് ഇന്ത്യ 350ന് മുകളില്‍ റണ്‍ ചേസ് ചെയ്ത് ജയിക്കുന്നത്.ജയ്പൂരില്‍ 359 റണ്‍സ് മറികടന്നായിരുന്നു ഇന്ത്യയുടെ ആദ്യ ജയം.അന്നും കോഹ്ലി-ധവാന്‍-രോഹിത് കൂട്ടുകെട്ടുതന്നെ ഇന്ത്യക്ക് വിജയമൊരുക്കി.

Loading...

Leave a Reply

Your email address will not be published.

More News