Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹരാരെ : സിംബാവെക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. ഒമ്പതു വിക്കറ്റിനാണ് ഇന്ത്യ സിംബാവെയെ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 4-0ന് മുമ്പിലെത്തി.ടോസ് നേടിയ ഇന്ത്യ സിംബാവെയെ ബാറ്റിംഗ്ന് അയക്കുകയായിരുന്നു .ആദ്യ മത്സരത്തിനു ഇറങ്ങിയ മോഹിത് ശര്‍മയുടെ ബൌളിംഗ് മികച്ചുനിന്നു,മോഹിത് ശര്‍മയാണ് കളിയിലെ കേമന്‍ . രോഹിത് ശര്‍മയും സുരേഷ് റെയ്നയും നേടിയ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 145 റണ്‍സ് വിജയലക്ഷവുമായി ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് നഷ്ടമായത്.
Leave a Reply