Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:53 pm

Menu

Published on September 25, 2018 at 11:02 am

അഞ്ചാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനെതിരേ ഇന്ത്യ

india-vs-afghanistan-asia-cup-2018-super-four-match-preview

ദുബായ്: പരീക്ഷാപ്പേപ്പറില്‍ ഉത്തരങ്ങളെല്ലാം എഴുതിക്കഴിഞ്ഞ് ലോങ് ബെല്ലിന് കാത്തിരിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലുകളികള്‍ ജയിച്ച് ഫൈനല്‍ ഉറപ്പിച്ചു. അതില്‍, കരുത്തരായ പാകിസ്താനെ രണ്ടുവട്ടം നിലംപരിശാക്കി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ എതിരാളി പാകിസ്താനോ ബംഗ്ലാദേശോ എന്നേ ഇനി അറിയേണ്ടൂ. അതിനിടെ ചൊവ്വാഴ്ച അഫ്ഗാനിസ്താനെതിരേ ഒരു പരിശീലനമത്സരം. വൈകീട്ട് അഞ്ചുമുതല്‍ ദുബായ് സ്റ്റേഡിയത്തിലാണ് കളി.

വിരാട് കോലി ഇല്ലാതെ ഏഷ്യ കപ്പിന് വരുമ്പോള്‍ ബാറ്റിങ്ങിനെക്കുറിച്ച് ചെറിയ ആശങ്കകളുണ്ടായിരുന്നു. അഞ്ചുകളികള്‍ പിന്നിടുമ്പോള്‍ ടോപ് ഗിയറിലാണ് ഇന്ത്യന്‍ ബാറ്റിങ്. ടൂര്‍ണമെന്റില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത രണ്ടുപേരും ഇന്ത്യയില്‍നിന്ന്. ശിഖര്‍ ധവാനും (നാല് ഇന്നിങ്സ് 327 റണ്‍സ്) രോഹിത് ശര്‍മയും (നാല് ഇന്നിങ്സ് 269 റണ്‍സ്). ധവാന് രണ്ട് സെഞ്ചുറി, രോഹിതിന് ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് തുടങ്ങിയവര്‍ക്ക് അവസരം കിട്ടിയില്ല എന്നതാണ് ഇപ്പോഴത്തെ ഖേദം.

ആദ്യമത്സരത്തില്‍ ഹോങ് കോങ്ങിനെതിരേ മാത്രമാണ് ഇന്ത്യ വിയര്‍ത്തത്. പിന്നീടെല്ലാം ഏകപക്ഷീയ വിജയങ്ങളായിരുന്നു. ഞായറാഴ്ച രാത്രി സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മത്സരത്തില്‍ ഒമ്പതുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ ഏഴുവിക്കറ്റിന് 237 റണ്‍സടിച്ചെങ്കിലും മറുപടി ബാറ്റിങ്ങില്‍ രോഹിതും (111 നോട്ടൗട്ട് *) ധവാനും (114) സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. 210 റണ്‍സാണ് ധവാന്‍-രോഹിത് സഖ്യം ഓപ്പണിങ് വിക്കറ്റില്‍ അടിച്ചുകൂട്ടിയത്.

ബൗളിങ്ങിലും മികച്ച ഫോമിലാണ് ഇന്ത്യ. ഓരോ കളിയും ജയിപ്പിക്കാന്‍ ഒരാള്‍ അവസരത്തിനൊത്ത് ഉയരുന്നു. ഡത്ത് ഓവറുകളില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വറും മുന്നില്‍നിന്ന് നയിക്കുന്നു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ കളിനിയന്ത്രണം ഏറ്റെടുക്കുന്നു.

എതിരാളികള്‍ ദുര്‍ബലരാണെന്ന വാദം ഉയരാം. എങ്കിലും ഇന്ത്യയുടെ ഇപ്പോഴത്തെ കളിക്ക് നല്ല ഒത്തിണക്കമുണ്ട്. ചൊവ്വാഴ്ച അഫ്ഗാനിസ്താനെതിരേ മറ്റു ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കിയേക്കും. അതേസമയം ഫൈനലിന് ടീമിനെ ഒരുക്കിനിര്‍ത്തേണ്ടതിനാല്‍ വലിയ പരീക്ഷണത്തിലേക്ക് പോകാനുമാകില്ല.

Loading...

Leave a Reply

Your email address will not be published.

More News