Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on October 9, 2013 at 10:07 am

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ മത്സരം നാളെ

india-vs-australia-2013-series

രാജ്‌കോട്ട്: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിന്റെ ആവേശമടങ്ങും മുമ്പ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ട്വന്റി 20, വ്യാഴാഴ്ച രാജ്‌കോട്ടില്‍ നടക്കും.ഏഴ് ഏകദിന മത്സരങ്ങളുടെ പരമ്പര ഞായറാഴ്ച പുണെയില്‍ ആരംഭിക്കും.
ഇന്ത്യക്കെതിരെ ഇവിടെ ഹാട്രിക് പരമ്പര വിജയം ലക്ഷ്യമിട്ടാണ് ജോര്‍ജ് ബെയ്‌ലിയുടെ നേതൃത്വത്തിലുള്ള ഓസീസ് സംഘം ക്രീസിലിറങ്ങുന്നത്. എന്നാല്‍, ഇന്ത്യയില്‍ പര്യടനം നടത്തിയിട്ടുള്ളതില്‍വെച്ചേറ്റവും പരിചയക്കുറവുള്ള ടീമാണ് അവരുടേത്. പുറം വേദനയെത്തുടര്‍ന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പിന്മാറിയത് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാവുകയും ചെയ്തു. 14 അംഗ ടീമിലെ എല്ലാവരും കൂടി ഇതേവരെ കളിച്ചത് വെറും 627 ഏകദിനങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ നിരയിലെ ക്യാപ്റ്റന്‍ ധോനി, യുവരാജ്, സുരേഷ് റെയ്‌ന എന്നിവര്‍ക്കുമാത്രം 682 മത്സരങ്ങളുടെ പരിചയമുണ്ട്.

സമീപകാലത്ത് മിന്നുന്നഫോമിലുള്ള യുവനിരയാണ് ഇന്ത്യയുടെ കരുത്ത്. ചാമ്പ്യന്‍സ് ട്രോഫിയും വെസ്റ്റിന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയും സ്വന്തമാക്കിയ ഇന്ത്യക്ക് നാട്ടില്‍ ഓസ്‌ട്രേലിയയെ തോല്പിക്കാമെന്ന ആത്മവിശ്വാസമുണ്ട്. യുവരാജ് സിങ് ഫോമിലേക്ക് മടങ്ങിയെത്തിയതും ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, റെയ്‌ന, ധോനി എന്നിവരുടെ ഫോമും ഇന്ത്യയെ മുന്നില്‍നിര്‍ത്തുന്നു.
ഇന്ത്യയില്‍ നടന്ന കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരകളിലും ഓസ്‌ട്രേലിയയാണ് വിജയിച്ചത്. 2010-11ല്‍ 4-3നും 2007-08ല്‍ 4-2നും 2000-01ല്‍ 3-2നും ഓസീസ് പരമ്പര സ്വന്തമാക്കി. എന്നാല്‍, അന്നത്തെ ഓസ്‌ട്രേലിയയല്ല ഇന്നത്തേതെന്ന് ബെയ്‌ലിക്കും കൂട്ടര്‍ക്കും നന്നായറിയാം. പഴയ ഇന്ത്യയല്ല ഇപ്പോഴത്തെ യുവ ഇന്ത്യയും.

Loading...

Leave a Reply

Your email address will not be published.

More News