Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:39 pm

Menu

Published on October 19, 2013 at 10:41 am

മുന്നിലെത്താന്‍ മൂന്നാം ഏകദിനം ഇന്ന്

india-vs-australia-3rd-odi-at-mohali-2013

മൊഹാലി: ജയ്പൂരില്‍ രണ്ടാം മത്സരത്തില്‍ നേടിയ ചരിത്രവിജയത്തിന്‍െറ പകിട്ടില്‍ ഇന്ത്യ ശനിയാഴ്ച മൊഹാലിയില്‍ ആസ്ട്രേലിയക്കെതിരെ പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങും.മൊഹാലിയിലെ പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരം സ്‌റ്റാര്‍ ക്രിക്കറ്റും ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും. ഉച്ചയ്‌ക്ക്‌ 1.30 മുതലാണു മത്സരം.

കഴിഞ്ഞ രണ്ട് കളികളിലും 300-ന് മുകളില്‍ റണ്‍സ് നേടിയ ഓസ്‌ട്രേലിയ, ബാറ്റിങ്ങില്‍ എതിരാളികളെ കവച്ചുവെക്കാനുള്ള ആഴമുണ്ടെന്ന് തെളിയിച്ചുകഴിഞ്ഞു. പുണെയില്‍ തിളങ്ങിയ ഓസീസ് ബൗളര്‍മാര്‍ക്ക് ജയ്പുരിലെ നിര്‍ജീവമായ പിച്ചില്‍ കാര്യമായൊന്നും ചെയ്യാന്‍ പറ്റിയില്ല. അവര്‍ മോശമായി എറിഞ്ഞെന്ന് പറയാനാവില്ല.പരമ്പരാഗതമായി ബാറ്റിങ്ങാണ് ഇന്ത്യയുടെ കരുത്ത്. എന്നാല്‍, മൊഹാലിയില്‍ 12 ഏകദിന മത്സരം കളിച്ചിട്ടും ഒരു സെഞ്ച്വറി നേടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. സൂപ്പര്‍താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ 2007-ല്‍ പാകിസ്താനെതിരെ നേടിയ 99 റണ്‍സാണ് ഇന്ത്യക്കാരന്റെ മികച്ച ഏകദിന സ്‌കോര്‍. ഈ മത്സരത്തില്‍ ഇന്ത്യ 322 റണ്‍സെടുത്തിട്ടും വിജയം പാകിസ്താനൊപ്പമായിരുന്നു.

സാധ്യതാ ടീം: ഇന്ത്യ- രോഹിത്‌ ശര്‍മ, ശിഖര്‍ ധവാന്‍, വിരാട്‌ കോഹ്‌ലി, സുരേഷ്‌ റെയ്‌ന, യുവ്‌രാജ്‌ സിംഗ്‌, എം.എസ്‌. ധോണി (നായകന്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, വിനയ്‌ കുമാര്‍/ജയദേവ്‌ ഉനാത്‌കട്ട്‌, ഇഷാന്ത്‌ ശര്‍മ/മുഹമ്മദ്‌ ഷാമി. സാധ്യതാ ടീം: ഓസ്‌ട്രേലിയ- ആരണ്‍ ഫിഞ്ച്‌, ഫില്‍ ഹ്യൂസ്‌, ഷെയ്‌ന്‍ വാട്‌സണ്‍, ജോര്‍ജ്‌ ബെയ്‌ലി (നായകന്‍), ആഡം വോഗ്‌സ്‌, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബ്രാഡ്‌ ഹാഡിന്‍, ജെയിംസ്‌ ഫോക്‌നര്‍, മിച്ചല്‍ ജോണ്‍സണ്‍, ക്ലിന്റ്‌ മക്‌കെയ്‌, സാവിയര്‍ ഡോഹര്‍ട്ടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News