Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:29 pm

Menu

Published on July 3, 2013 at 9:59 am

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് വീണ്ടും വന്‍ തോല്‍വി

india-vs-sri-lanka-tri-series-highlights-india-go-down-by-161-runs-lanka-take-bonus-point

കിങ്സ്റ്റണ്‍:; ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ വീണ്ടും തോറ്റമ്പി.ഇന്ത്യക്കെതിരെ 161 റണ്‍സിനാണ് ശ്രീലങ്ക വിജയം കണ്ടത്.ശ്രീലങ്ക ഉയര്‍ത്തിയ 349 റണ്‍സ് വിജയ ലക്ഷ്യം പകുതിപോലും പിന്നിടാനാകാതെ ഇന്ത്യന്‍ ടീം മുട്ടുമടക്കുകയായിരുന്നു. ടോസ് ഭാഗ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പമായിരുന്നുവെങ്കിലും ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിന് അനുവദിക്കുകയായിരുന്നു.ലങ്ക ഓപണര്‍മാരായ ഉപുല്‍ തരംഗയുടെയും (174 നോട്ടൗട്ട്), മഹേല ജയവര്‍ധനെയുടെയും (107) സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. സമീപകാലത്തെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ബാറ്റിങ് നിര ലങ്കന്‍ പന്തുകളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ടീം 187 ന് ഓള്‍ഔട്ട് ആയി. ടോപ്സോകററായ രവീന്ദ്ര ജഡേജ എടുത്ത 49 റണ്‍സാണ് തോല്‍വിയുടെ കാഠിന്യം ചെറുതായെങ്കിലും കുറച്ചത്.ഇന്ത്യ ആദ്യ മത്സരത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിനോട് ഒരു വിക്കറ്റിന് തോറ്റിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News