Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:12 pm

Menu

Published on July 1, 2013 at 10:28 am

ത്രിരാഷ്ട്ര ക്രിക്കറ്റ്: ഇന്ത്യക്ക് ഒരു വിക്കറ്റിന് തോൽവി

india-vs-west-indies-highlights-the-match-as-it-happened

കിങ്സ്റ്റണ്‍:: ;ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ അടിച്ചെടുത്ത 230 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 18 പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ വിജയം കണ്ടു. ഒരു വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസ് ഇന്ത്യയെ തോല്‍പിച്ചത്. 100 പന്തില്‍ എട്ട് ഫോറും നാല് സിക്സും അടിച്ചാണ് ചാള്‍സ് 97 റണ്‍സിന്‍്റെ ഇന്നിങ്സ് ഉയർത്തിയത്.ബാറ്റിങ്ങിന്‍്റെ തുടക്കത്തില്‍ 26/3 എന്ന നിലയില്‍ തകര്‍ന്നെങ്കിലും ചാള്‍സ്-ബ്രാവോ കൂട്ടുകെട്ടിന്‍്റെ ബാറ്റിങ് മികവിലൂടെ വിന്‍ഡീസ് തിരിച്ചുവരികയായിരുന്നു. ജോണ്‍സണ്‍ ചാള്‍സാണ് മാന്‍ ഓഫ് ദ മാച്ച്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റിന് 229 റണ്‍സെടുത്തു. രോഹിത് ശര്‍മ(60)യാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. സുരേഷ് റെയ്ന 44ഉം ക്യാപ്റ്റന്‍ എം.എസ് ധോണി 27ഉം റണ്‍സെടുത്തു. ഫോമിലുള്ള ഓപണര്‍ ശിഖര്‍ ധവാനെ (11) അഞ്ചാം ഓവറില്‍ കെമര്‍ റോഷ് സ്വന്തം ബൗളിങ്ങില്‍ പിടിച്ച് പുറത്താക്കി. 23 റണ്‍സെടുത്ത കാര്‍ത്തികിനെ മര്‍ലോണ്‍ സാമുവല്‍സ് സ്വന്തം ബൗളിങ്ങില്‍ ക്യാച്ചെടുത്തു മടക്കി.കെമര്‍ റോഷും ടിനോ ബെസ്റ്റും ഡാരന്‍ സമ്മിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News