Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 11:14 am

Menu

Published on July 24, 2013 at 2:37 pm

ഇന്നുമുതൽ ഏകദിന പരമ്പരക്ക് സിംബാബ്വെ മണ്ണില്‍ ഓഡിഷന്‍ ടെസ്റ്റ്

india-vs-zimbabwe-2013-live-score-1st-odi

ഹരാരെ: ഇന്ത്യക്ക് ബുധനാഴ്ചമുതല്‍ സിംബാബ്വെ മണ്ണില്‍ ഓഡിഷന്‍ ടെസ്റ്റ്. സൂപ്പര്‍ താരങ്ങളില്ലാതെ ആഫ്രിക്കന്‍ രാജ്യത്തെത്തിയ വിരാട് കോഹ്ലിയുടെ യുവനിരക്ക് എതിരാളികള്‍ ചെറുതെങ്കിലും പരമ്പര വലുതുതന്നെ. മൂന്നുവര്‍ഷം മുമ്പാണ് ഇന്ത്യ സിംബാബ്വെ മണ്ണില്‍ അവസാനമായെത്തിയത്. ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ എളുപ്പം ജയിക്കാമെന്ന വിശ്വാസത്തില്‍ പാഡണിഞ്ഞ സുരേഷ് റെയ്നയുടെ ടീം ആതിഥേയരോട് രണ്ട് കളിയിലും തോറ്റ് ഫൈനല്‍ കാണാതെ നിരാശയോടെ മടങ്ങി. ചരിത്രത്തിലെ പാഠമുള്‍ക്കൊള്ളാനാണ് ഇക്കുറി ക്യാപ്റ്റന്‍ കോഹ്ലി കൂട്ടുകാര്‍ക്ക് നല്‍കുന്ന നിര്‍ദേശം. ക്യാപ്റ്റന്‍ ധോണിക്ക് വിശ്രമം നല്‍കി വിരാട് കോഹ്ലിയാണ് യുവ സംഘത്തിൻറെ കപ്പിത്താൻ .സിംബാബ്വെ പര്യടനത്തിനു പിന്നാലെ, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇന്ത്യയുടെ ‘എ’ ടീമും പുറപ്പെടുന്നുണ്ട്. ഏകദിന പരമ്പരയിലെ പ്രകടനവും ‘എ’ ടീം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കും.ടെസ്റ്റ് ക്രിക്കറ്റില്‍ മേല്‍വിലാസം കുറിച്ചു കഴിഞ്ഞ ചേതേശ്വര്‍ പുജാരക്ക് ഏകദിന അരങ്ങേറ്റം കൂടിയാണ് ഈ പരമ്പര. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ കോഹ്ലിക്കൊപ്പം പരിചയ സമ്പന്നരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന എന്നിവരാണ് ടീമിൻറെ കരുത്ത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News