Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബുലവായോ : സിംബാബ്‌വക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തവാരി.ടോസ് നേടി സിംബാബ്‌വെയെ ബാറ്റിങ്ങിന് അയച്ച ഇന്ത്യ അവരെ 39.5 ഓവറില്‍ 163 റണ്‍സിൽ ഒതുക്കിയിരുന്നു. 8.5 ഓവറില്‍4 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് സ്വന്തമാക്കി അമിത് മിശ്രയാണ് സിംബാബ്‌വെയെ പിടിച്ച് കെട്ടിയത്. വില്യംസ്(51),മസാകഡ്‌സാ(32) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ആതിഥേയരെ സ്‌കോര്‍ 163ലെത്തിച്ചത്. മറുപടി ബാറ്റിംഗ്ന് ഇറങ്ങിയ ഇന്ത്യ 34 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍വിജയലക്ഷ്യം മറികടന്നു. പൂജാര റണ്‍സൊന്നുമെടുക്കാതെ മടങ്ങിയെങ്കിലും,ശിഖര്‍ ധവാന്‍ 41 റണ്‍സും,രഹാനെ 50,ജഡേജ 48 നോട്ടൗട്ട് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അമിത് മിശ്രയാണ് കളിയിലെ കേമൻ. പരമ്പരയിൽ മിശ്ര 18 വിക്കെറ്റ് നേടുകയും ചെയ്തു . 5 മത്സരമുള്ള പരമ്പര ഇന്ത്യക്ക് പുറത്തു സമ്പൂർണ്ണ വിജയം നേടുന്നത് ഇതാദ്യമാണ് .
Leave a Reply