Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 6, 2026 6:34 pm

Menu

Published on May 27, 2015 at 3:12 pm

കതിര്‍ മണ്ഡപത്തില്‍ കറന്റ് പോയി; വധു കാമുകനൊപ്പം ഒളിച്ചോടി

indian-bride-elopes-with-another-man-on-wedding-day

പാറ്റ്ന : കതിര്‍ മണ്ഡപത്തില്‍ താലികെട്ടുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് കറന്റ് പോയപ്പോൾ വധു കാമുകനൊപ്പം ഒളിച്ചോടി. ബിഹാറിലെ വൈശാലി ജില്ലയില്‍ ഹാജിപ്പൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ച ഹാജിപ്പൂര്‍ ടൗണിലെ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം നടത്താൻ തയ്യാറായിരുന്നത്. പെണ്‍കുട്ടി കുറേക്കാലമായി ബന്ധുവായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ ഇഷ്ടം മറികടന്ന് ഛത്തീസ്ഗഡ് സ്വദേശിയായ ജിതേന്ദ്രകുമാറുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛൻ സ്ഥലത്തെ പേരുകേട്ട ഒരു പോലീസ് ഉദ്ദ്യോഗസ്ഥനാണ്. വിവാഹ മുഹൂര്‍ത്തത്തിന് തൊട്ട് മുന്‍പ് വിവാഹം നടക്കേണ്ടിയിരുന്ന ഹാളിലെ കറന്റ് പോവുകയായിരുന്നു. ഉടൻ തന്നെ ഹോട്ടല്‍ തൊഴിലാളികള്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചെങ്കിലും അപ്പോഴേക്കും വധുവിനെ കാണാതായി.ഉടൻ തന്നെ വരൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തിങ്കളാഴ് രാവിലെ പെണ്‍കുട്ടി തന്നെ കാമുകനൊപ്പം കോടതിയിൽ ഹാജരാവുകയായിരുന്നു. യുവാവുമായി പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാനാണ് ഇഷ്ടമെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയില്ലാതെ ജീവിക്കാനാകില്ലെന്ന് യുവാവും കോടതിയെ അറിയിച്ചതോടെ പ്രായപൂര്‍ത്തിയായവരെ അവരുടെ ഇഷ്ടത്തിന് വിടാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

Loading...

Comments are closed.

More News