Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ട: രാജസ്ഥാനിലെ കോട്ട സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്ന പുതിയ തടവുകാരന്‍ വയറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സാധനങ്ങള്‍ കണ്ട് പോലീസുകാര്‍ ഞെട്ടി. രണ്ട് മൊബൈല്‍ ഫോണുകള്‍, അതിന്റെ ചാര്‍ജര്‍, രണ്ട് പാക്കറ്റ് പുകയില എന്നിവയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ബല്‍ബീര്‍ സിംഗ് ബാനര്‍ജി (45) എന്നയാളെ കഴിഞ്ഞ ദിവസം ജയിലിലേക്ക് കൊണ്ടുവന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍, സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മൊബൈല്‍ അടക്കമുള്ള സാധനങ്ങള്‍ വയറ്റില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചാണ് ഇവ പുറത്തെടുത്തത്. അനധികൃതമായി ആയുധം കൈയില്‍ വച്ചതിനാണ് ഇയാളെ അറസ്റ്റുചെയ്തത്.
Leave a Reply