Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു മൊബൈല്‍ ഫോണ്‍ മോഡല്‍ എന്ന നിലയില്‍ ഏറ്റവും അധികം കാത്തിരിപ്പ് നടക്കാറുള്ളത് ആപ്പിള്‍ ഐഫോണ്‍ മെഡലുകള്‍ക്കാണെന്ന് നമുക്കറിയാം. ഓരോ മോഡലുകളും ആളുകള്‍ അത്രയേറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളതും. ഐഫോണ്‍ തങ്ങളുടെ ഓരോ മോഡലുകള്‍ അവതരിപ്പിക്കുമ്പോരും പല രീതിയിലുള്ള പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുമുണ്ട്. ഈ കാത്തിരിപ്പിനിടയില്‍ ചില ആരാധകര്‍ അടുത്ത ഐഫോണിന്റെ മോഡല്‍ ഇങ്ങനെയാകും, അല്ലെങ്കില്‍ ഇങ്ങനെയാകണം എന്നൊക്കെ പറഞ്ഞുകൊണ്ട് പല രീതിയിലുള്ള പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ചുള്ള സാങ്കല്‍പ്പിക ചിത്രങ്ങളും വിഡിയോകളും ഉണ്ടാക്കുന്ന പതിവും ഉണ്ടല്ലോ.
ഗ്ലാസ് പോലെയുള്ള ഐഫോണ്‍, മടക്കാവുന്ന ഐഫോണ്‍, ഹോളോഗ്രാം മോഡല്‍ ഐഫോണ്‍ തുടങ്ങി പല രീതിയിലുള്ള വ്യത്യസ്തതകളും ഉള്‍ക്കൊള്ളിച്ചാണ് ഈ ആരാധകര്‍ ഓരോന്നും അവതരിപ്പിക്കാറുള്ളത്. ഇതില്‍ പലതും ടെക്ള്‍നോളേജിക്ക് ഇന്ന് പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്തതാണെങ്കിലും ഇവയെല്ലാം നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള മോഡലുകള്‍ വന്നിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് നമ്മള്‍ ആഗ്രഹിച്ചു പോകാറുമുണ്ട്. ആ രീതിയില്‍ ഒരു തകര്‍പ്പന്‍ മോഡല്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ഐഫോണ്‍. പുസ്തകം പോലെ മടക്കുകയും തുറക്കുകയും ചെയ്യാന്‍ പറ്റുന്ന ഏറെ വ്യത്യസ്തമായ ഒരു മോഡല്‍.
ഫോള്‍ഡബിള്‍ ആയുള്ള ഐഫോണ്‍ മോഡല്‍ പേറ്റന്റിനായി ആപ്പിള്‍ യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ് ഓഫീസില്‍ അപേക്ഷ നല്കിയിരിക്കുന്നുവെന്ന പുതിയ റിപ്പോര്‍ട്ട് ആണ് ഇത്തരത്തില്‍ മടക്കാവുന്ന ഒരു ഡിസൈന്‍ കമ്പനി ഇറക്കാന്‍ പോകുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ആപ്പിള്‍ മാത്രമല്ല, എല്‍ജിയും സാംമ്സങുമെല്ലാം തന്നെ ഇത്തരത്തില്‍ മടക്കാവുന്ന ഡിസ്‌പ്ലേ നിര്‍മ്മാണത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഏതായാലും കാത്തിരിക്കാം, മത്സരം മുറുകും തോറും ടെക്‌നോളജിയുടെ പുരോഗതിയോടൊപ്പം കൂടുതല്‍ മികച്ച വ്യത്യസ്തമായ ഫോണുകള്‍ നമുക്ക് ലഭിക്കുന്നതിനായി.
Leave a Reply