Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:30 am

Menu

Published on April 18, 2014 at 2:52 pm

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സിനു വിജയം

ipl-7-royal-challengers-bangalore-win

ഷാര്‍ജ: ഐപിഎല്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെതിരെ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തകർപ്പൻ ജയം.ഡല്‍ഹിയെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നാലു വിക്കറ്റിനു 145 റണ്‍സെടുത്തപ്പോള്‍ 16.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു.ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഏറെ പഴികേട്ട യുവരാജിന്റെ ഉജ്ജ്വല പ്രകടനമായിരുന്നു ബാംഗ്ലൂരിന് വേണ്ടി ഇന്നലെ. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും( 49) യുവ്‌രാജ് സിങ്ങും ( 52) ചേര്‍ന്നു പുറത്താകാതെ മൂന്നാം വിക്കറ്റില്‍ നേടിയ 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്.ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്കു വേണ്ടി പുറത്താകാതെ ജീന്‍ പോള്‍ ഡുമിനി അര്‍ദ്ധ ശതകവും (67) റോസ് ടൈലര്‍ 43 റണ്‍സും നേടി.
സ്‌കോര്‍: ഡല്‍ഹി ഡയര്‍ഡെവിള്‍സ്- മായങ്ക് അഗര്‍വാള്‍ 6 (സി കൊഹ്ലി ബി സ്റ്റാര്‍ക്), മുരളി വിജയ് 18 (ബി ചഹല്‍), ദിനേശ് കാര്‍ത്തിക് 0 (സി പട്ടേല്‍. ബി മോര്‍ക്കല്‍), മനോജ് തിവാരി 1 (സി പട്ടേല്‍ ബി ആരോണ്‍), ജീന്‍ പോള്‍ ഡുമിനി 67 (നോട്ട് ഔട്ട്), റോസ് ടൈലര്‍ 43 (നോട്ട് ഔട്ട്), എക്‌സ്ട്രാസ് 10, ആകെ 20 ഓവറില്‍ നാല് വിക്കറ്റിന് 145 റണ്‍സ്. ബാംഗ്ലൂര്ഡ റോയല്‍ ചലഞ്ചേഴ്‌സ്- പാര്‍തീവ് പട്ടേല്‍ 37 (ബി ശര്‍മ), നിക് മഡിന്‍സണ്‍ 4 (സി കാര്‍ത്തിക് ബി മുഹമദ് ഷമ്മി), വിരാട് കോഹ്ലി 49 (നോട്ട് ഔട്ട്), യുവരാജ് സിംഗ് 52 (നോട്ട് ഔട്ട്) എക്‌സ്ട്രാസ് 4, ആകെ 16.4 ഓവറില്‍ രണ്ട് വിക്കറ്റിന് 146 റണ്‍സ്.

Loading...

Leave a Reply

Your email address will not be published.

More News