Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഭീഷണിപ്പെടുത്തിയാണ് തൻറെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതെന്ന് വാതുവെപ്പുകാരന്‍ ജിതേന്ദര്‍ ജെയ്ന്‍ കോടതിയില്‍ പറഞ്ഞു. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ജീത്തു മൊഴിനല്‍കിയതായി പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, കസ്റ്റഡിയില്‍വെച്ച് പോലീസ് സമ്മര്‍ദം ചെലുത്തിയാണ് അവരുടെ ഇഷ്ടപ്രകാരമുള്ള മൊഴി രേഖപ്പെടുത്തിയതെന്ന് ജീത്തു ഹര്‍ജിയില്‍ പറയുന്നു.തെറ്റായ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജീത്തുവിൻറെ ഹര്‍ജിയില്‍ പറയുന്നുണ്ട്.തെറ്റായ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജീത്തുവിൻറെ ഹര്‍ജിയില്‍ പറയുന്നുണ്ട്.കസ്റ്റഡിക്കിടെ ജീത്തുവിനെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരാക്കിയാണ് മൊഴി രേഖപ്പെടുത്തിയത്. യാതൊരു നിയമ നടപടിക്രമങ്ങളും പാലിക്കാതെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും സമ്മര്‍ദം ചെലുത്തിയുമാണ് മൊഴിയെടുത്തത് – ജീത്തു ഹര്‍ജിയില്‍ ആരോപിച്ചു.
Leave a Reply