Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ദല്‍ഹി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലന്ന് കോടതി. വിട്ടുപോയ കാര്യങ്ങളെക്കുറിച്ച് തുടരന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹിയിലെ പട്യാല ഹൗസ് കോടതി ദല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി. കേസില്‍ അജിത് ചണ്ടില ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേഷ് ശര്‍മ ജാമ്യം അനുവദിച്ചു. ശ്രീശാന്ത് ഉള്‍പ്പെടയുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി അടുത്തമാസം ഏഴിന് പരിഗണിക്കും.മുംബൈ പൊലീസുമായി ചേര്‍ന്ന് കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അജിത് ചണ്ടില, ബാബു റാവു യാദവ്, ദീപക് കുമാര്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച കോടതി, ഇവര്‍ അധോലോക സംഘത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ലന്ന് വ്യക്തമാക്കി. എന്നാല്‍ വാതുവെപ്പുകാരായ അശ്വനി അഗര്‍വാള്‍, രമേഷ് വ്യാസ് തുടങ്ങി അഞ്ചുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചില്ല. ഇവര്‍ക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മകൊക) നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.
Leave a Reply