Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി:ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആദ്യ കുറ്റപത്രം ഇന്നുണ്ടാകും.ക്രിക്കറ്റ് താരങ്ങളായ എസ്.ശ്രീശാന്ത്, അജിത് ചാണ്ഡില, അങ്കിത് ചവാന്‍ എന്നിവര്‍ക്ക് പുറമെ, അധോലോക നായകരായ ദാവൂദ് ഇബ്രാഹീം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയവരും പ്രതിപ്പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.മൊത്തം 31പേരാണ് പ്രതിപ്പട്ടികയിലുള്ളത്.പ്രതികള്‍ക്കെതിരെ മോക്കയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മോക്ക ചുമത്തുന്നതിനെതിരെ നേരത്തെ പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതു സംബന്ധിച്ച് തങ്ങളുടെ പക്കല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കേസ് അനേഷിക്കുന്ന ദല്‍ഹി പൊലീസ് സൂചന നല്‍കി. കുറ്റപത്രം സമര്‍പ്പിക്കും മുമ്പ്, പ്രതികളുടെ പങ്കിനെക്കുറിച്ച് ബി.സി.സി.ഐയുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.പ്രതികള്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍,ഒത്തുകളിക്കുന്നതിന്‍്റെ വീഡിയോ ദൃശ്യങ്ങള്‍, ഇടനിലക്കാരുമായി കൂടിക്കാഴ്ച നടത്തിയതിന്‍്റെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം തെളിവായി ഹാജരാക്കുമെന്ന് ദല്‍ഹി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.പ്രതികള്‍ കുറ്റസമ്മതം നടത്തിയതിന്‍്റെ രേഖകളും അന്വേഷണ സംഘത്തിന്‍്റെ പക്കലുണ്ട്.
Leave a Reply