Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി : ജിതേന്ദ്ര ജയിന്‍ ശ്രീശാന്തിനെതിരായ മൊഴി തിരുത്തി.ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന എസ്. ശ്രീശാന്തിനെതിരായ മൊഴി കേസില്‍ പിടിയിലായ ജിതേന്ദ്ര ജയിന്‍ മൊഴി തിരുത്തി. ശ്രീശാന്തിന് പണം നല്‍കിയത് ഐപിഎല്‍ വാതുവെപ്പ് സംഘങ്ങളുടെ ഇടനിലക്കാരനായ ജിതേന്ദ്ര ജയിനാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ശ്രീശാന്തിന് പണം നല്‍കിയെന്ന മൊഴി പോലീസ് നിര്‍ബന്ധിച്ച് എഴുതി വാങ്ങിക്കുകയായിരുന്നെന്നും, അന്വേഷണ സംഘത്തിൻറെ തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് കൂട്ടു നിന്നുവെന്നും ജിതേന്ദ്ര ജയിന്‍ സാകേത് കോടതിയില്‍ വെളിപ്പെടുത്തി. ഇയാളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതി ദില്ലി പോലീസിനോട് വിശദീകരണം തേടി. ഐപിഎല്‍ വാതുവേപ്പില്‍ ശ്രീശാന്തിന് ബന്ധമുണ്ടെന്നു തെളിയിക്കുന്ന പ്രധാന തെളിവായി പോലീസ് പറഞ്ഞിരുന്ന ജിതേന്ദ്ര ജയിനിന്റെ മൊഴി, കോടതിയില്‍ അയാള്‍ തന്നെ തിരുത്തിയതോടെ കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെതിരെ അന്വേഷണ സംഘം ഉയര്‍ത്തിയ വാദങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി.
Leave a Reply