Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 3, 2023 8:17 pm

Menu

Published on April 26, 2016 at 3:49 pm

ചൂടുകാലത്ത് ഐസ് ഇട്ട വെള്ളം കുടിച്ചാൽ…??

is-drinking-cold-water-bad-for-health

നാടെങ്ങും കടുത്ത വേനലിന്റെ പിടിയിലമരുകയാണ്.ഈ സമസത്ത് ഉള്ളു തണുപ്പിക്കാൻ മിക്കവരും ആശ്രയിക്കുന്നത് ഐസ് വെള്ളമായിരിക്കും.ശരീരം തണുപ്പിയ്‌ക്കാനും ദാഹം ശമിപ്പിയ്‌ക്കാനുമുള്ള എളുപ്പമാര്‍ഗമെന്ന വിധത്തിലാണ്‌ ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഈ ധാരണ വളരെ തെറ്റാണ്.തിളപ്പിച്ചാറ്റിയ വെള്ളമാണ് ഈ സമയത്ത് കുടിക്കേണ്ടത്. തണുത്ത വെള്ളം കുടിയ്‌ക്കുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്‌.

തലച്ചോറിനേയും ഇതു ബാധിയ്‌ക്കും. പെട്ടെന്നു താപനിലയില്‍ വ്യത്യാസം വരുന്നത്‌ തലച്ചോറിന്‌ ആഘാതമുണ്ടാക്കും. ഇത്‌ ഇതിന്റെ പ്രവര്‍ത്തനത്തേയും ആരോഗ്യത്തേയും ബാധിയ്‌ക്കും.

ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്‌. തണുത്ത വെള്ളം കുടിയ്‌ക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസം കുറയ്‌ക്കാന്‍ ദഹനമടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കുപയോഗിയ്‌ക്കുന്ന ഊര്‍ജം ശരീരത്തിന്‌ ഇതിനായി ഉപയോഗിയ്‌ക്കേണ്ടി വരും. ഇത്‌ ശരീരത്തിന്‌ പോഷകങ്ങള്‍ ലഭിയ്‌ക്കുന്നതു തടയും.

തണുത്ത വെള്ളം കുടിയ്‌ക്കുന്നത്‌ കഫക്കെട്ടിന്‌ ഇട വരുത്തും. തണുത്ത വെള്ളം ശ്വാസനാളിയുടെ ലൈനിംഗിനെ കേടു വരുത്തുമെന്നാണ്‌ പറയുന്നത്‌.

ഭക്ഷണത്തോടൊപ്പമോ ശേഷമോ തണുത്ത വെള്ളം നിര്‍ബന്ധമായും ഒഴിവാക്കുക. ഇത്‌ ഭക്ഷണം ദഹിയ്‌ക്കാതിരിയ്‌ക്കാനും ഇതുവഴി വയറിന്‌ അസ്വസ്ഥതകള്‍ക്കും വഴി വയ്‌ക്കും. ചൂടുവെള്ളമോ റൂം ടെമ്പറേച്ചറിലെ വെള്ളമോ ആണ്‌ കൂടുതല്‍ ഗുണകരം.

തണുത്ത വെള്ളം മലബന്ധത്തിന്‌ ഇട വരുത്തും.

തണുത്ത വെള്ളം കുടിയ്‌ക്കുന്നത്‌ വേഗസ്‌ നാഡിയെ ബാധിയ്‌ക്കും. വേഗസ്‌ നെര്‍വ്‌ പത്താമത്‌ ക്രേനിയല്‍ നെര്‍വാണ്‌. ഇത്‌ ഹൃദയത്തിന്റെ പള്‍സിനെ നിയന്ത്രിയ്‌ക്കുന്ന ഒന്നാണ്‌. തണുത്ത വെള്ളം കുടിയ്‌ക്കുമ്പോള്‍ ഹൃദയമിടിപ്പു കുറയാന്‍ ഇത്‌ കാരണമാകും.

തണുത്ത വെള്ളം കുടിയ്‌ക്കുമ്പോള്‍ രക്തം കട്ടയാവുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ രക്തപ്രവാഹത്തെയും ഇതുവഴി മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളേയും ബാധിയ്‌ക്കും.

Loading...

Leave a Reply

Your email address will not be published.

More News