Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:11 am

Menu

Published on July 12, 2016 at 9:55 am

പ്രഭുദേവയുടെ പുതിയ ചിത്രത്തിന്റെ ഇതിവൃത്തം നയന്‍താരയുമായുള്ള പ്രണയം…നയന്‍സിന് പാരയാകുമോ…. ?

is-prabhu-devas-devil-the-story-of-nayantara

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ദേവി.ബോളിവുഡിലെ തിരക്കുകള്‍ക്കിടെ തമിഴകത്ത് വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. എന്നാല്‍ പുതിയ ചിത്രം പ്രഭുദേവയുടെ മുന്‍കാമുകിയായ നയന്‍താരയെക്കുറിച്ചാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തിരക്കഥയിലെ പല രംഗങ്ങളിലും നയന്‍താരയുടെ യഥാര്‍ത്ഥ ജീവിതുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന് സിനിമയുമായി പ്രവര്‍ത്തിക്കുന്ന ചിലര്‍ അഭിപ്രായപ്പെടുന്നു. നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയം വിവാഹം വരെയെത്തിയിരുന്നു. ഇതിനായി ആദ്യഭാര്യ റംലത്തില്‍ നിന്നും പ്രഭുദേവ വിവാഹമോചനവും നേടിയിരുന്നു.

പ്രഭുദേവയുടെ പേര് നയന്‍താര പച്ച കുത്തിയിരുന്നതും ഇവര്‍ ഒരുമിച്ച് ചടങ്ങുകള്‍ക്കെത്തുന്നതും വാര്‍ത്തകളില്‍ ഇടംനേടിയതാണ്. എന്നാല്‍ വിവാഹം കഴിയ്ക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് നയന്‍താരയും പ്രഭുദേവയും പരസ്പരം പിരിയുകയായിരുന്നു. ഈ ചിത്രത്തില്‍ തമന്നയാണ് പ്രഭുദേവയുടെ നായികയായി എത്തുന്നത്. റൊമാന്റിക് ഹൊറര്‍ ചിത്രമായ ദേവി സംവിധാനം ചെയ്യുന്നത് എ എ!ല്‍ വിജയ് ആണ്. എന്നാല്‍ വിവാദങ്ങളോട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരില്‍ ചിത്രം ഒരേ ദിവസം തീയറ്ററുകളിലെത്തും. എന്നാല്‍ ഇത്തരം ഒരു ചിത്രം നയന്‍താരയെ മോശമായി ചിത്രീകരിക്കാനാണോ എന്നാണ് സംസാരം. മുന്‍പ് അഭിമുഖങ്ങളില്‍ നയന്‍സിനെ കുറിച്ച് ചോദിക്കുമ്പോള്‍ വളരെ മോശമായാണ് പ്രഭുദേവ പ്രതികരിച്ചിരുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ സിനിമ താരത്തെ അപമാനിക്കാന്‍ തന്നെയാണെന്നാണ് സംസാരം. എന്തായാലും ചിത്രം വരുന്നതു വരെ കാത്തിരിക്കാം.

Loading...

Leave a Reply

Your email address will not be published.

More News