Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്നെ സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യരുതെന്ന് കോഹ്‌ലി.സച്ചിനെ ആരുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്തമായ കഴിവുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഞാന്‍ കളിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തിലധികം ആകുന്നേയുള്ളു. സച്ചിന്‍ 24 വര്‍ഷം രാജ്യത്തെ സേവിച്ച വ്യക്തിയാണ്. ഈ തലമുറയിലെ ഏതു കളിക്കാരനേക്കാളും രണ്ടു നിരമുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. സച്ചിന്റെ പ്രകടനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ എന്റെ സ്വന്തം വഴിയുണ്ടാക്കുന്നത്- കോഹ്‌ലി പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോഹ്‌ലി മനസു തുറന്നത്. ഇപ്പോഴുള്ള മികച്ച ഫോം തന്റെ ഏറ്റവും മികച്ചതാണോ എന്നറിയില്ല. ഏതാനും മാസംമുന്‍പ് മാത്രമാണ് ഇത്തരമൊരു ഫോമിലേക്ക് എത്തിയത്. മല്‍സരത്തിനിറങ്ങും മുന്‍പ് ഹൃദയമിടിപ്പ് പരിശോധിക്കുമെന്ന മറ്റൊരു രഹസ്യവും കോഹ്‌ലി വെളിപ്പെടുത്തി. ഹൃദയമിടിപ്പ് കൂടുതലാണെങ്കില്‍ അത് കുറക്കാന്‍ നോക്കും. എങ്കില്‍ മാത്രമേ മികച്ച പ്രകടനം നടത്താന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഒരോ മല്‍സരത്തിലും ഞാന്‍ ക്രിക്കറ്റിനെ കൂടുതല്‍ ബഹുമാനിക്കുന്നു. ഞാന്‍ എന്നെ പൂര്‍ണമായും ഒരോ കളിക്കും സമ്മാനിക്കുന്നു. എനിക്ക് അറിയുന്ന കളി കളിക്കുന്നു. മികച്ചൊരു വ്യക്തിയായി വളരാനാണ് ഞാന്‍ ഏറ്റവും ആഗ്രഹിക്കുന്നത്- കോഹ്‌ലി വ്യക്തമാക്കി.
Leave a Reply