Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐ.വി ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന ചിത്രത്തിന്റെ സെറ്റിലെ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ചിത്രത്തില്‍ ശോഭനയായിരുന്നു നായിക. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം. ആദ്യ ദിനം ഗാന രംഗമാണ് ചിത്രീകരിച്ചത്. ഇറക്കം കുറഞ്ഞ ഡ്രസുകളില്‍ ഒന്നായിരുന്നു ഗാന രംഗത്തില്‍ ശോഭനയ്ക്കായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡ്രസ് ശോഭനയ്ക്ക് പിടിച്ചില്ല. ഈ ഡ്രസ് ധരിക്കാന്‍ പറ്റില്ലെന്ന് താരം പറയുകയും ചെയ്തു. എന്നാല്‍ അതു പറ്റില്ലെന്നും തന്റെ നായികയുടെ വേഷം ഇതാണെന്നു ഐ.വി ശശി പറഞ്ഞു. ഒടുവില്‍ ലൊക്കേഷനിലെ മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടു ശോഭനയേ അനുനയിപ്പിക്കുകയായിരുന്നു.
പാട്ടുസീനില്‍ ശോഭന നന്നായി കറങ്ങി തിരിഞ്ഞുവരുന്ന സീനുണ്ട്. ഫ്രോക്കിന്റെ അടിയില്‍ ഷോട്ട്‌സ് ഇട്ടിരുന്നു എങ്കിലും ഓരോ പ്രാവശ്യം കറങ്ങുമ്പോഴും ഫ്രോക്ക് ഉയര്‍ന്നു പോകാതെ ശോഭന ഒതുക്കി പിടിക്കും. അത് പാടില്ലെന്നു സംവിധായകനും ഡാന്‍സ് മാസ്റ്റും പറഞ്ഞിട്ടും താരം കേട്ടഭാവം നടിച്ചില്ല. ശോഭന വീണ്ടും ഫ്രോക്ക് ഒതുക്കി പിടിച്ചപ്പോള്‍ ഐ.വി ശശി പൊട്ടിത്തെറിച്ചു. സെറ്റാകെ നിശ്ബദമായി. വീണ്ടും ഐ.വി ശശി ആക്ഷന്‍ പറഞ്ഞപ്പോള്‍ ശോഭന ഒറ്റക്കറക്കമായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഫ്രോക്ക് പറന്നുപൊങ്ങി. എന്താ മതിയോ എന്നു ദേഷ്യത്തോടെ ചോദിച്ചുകൊണ്ടാണു ശോഭന രംഗം വിട്ടത്.
Leave a Reply