Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോഹനാസ്‌ബെര്‍ഗ്: സൗത്ത് ആഫ്രിക്കന്‍ താരം ജാക്ക് കാലിസ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച കാലിസ് ഏകദിനത്തില്‍ തുടര്‍ന്നു വരികയായിരുന്നു. എന്നാല്‍ അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതിനാലാണ് വിമരിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് കാലിന് അറിയിച്ചു. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഇനി താന്‍ ഉണ്ടാകുകയില്ലെന്നും കാലിസ് പറഞ്ഞു. ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമാണ് കാലിസ്. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായാണ് ക്രിക്കറ്റ് ലോകം കാലിസിനെ പരിഗണിക്കുന്നത്. ടെസ്സ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ മൂന്നാമത്തെ താരമെന്ന ബഹുമതി കാലിസിന്റെ പേരിലാണ്. 13,289 റണ്‍സാണ് ടെസ്റ്റില്‍ നിന്നും കാലിസ് നേടിയത്.ദക്ഷിണാഫ്രിക്കയ്ക്കായി 25 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാലിസ് അഞ്ച് അര്‍ധസെഞ്ചുറികളടക്കം 666 റണ്‍സും നേടി. ടെസ്റ്റിലും ഏകദിനത്തിലും 10,000ത്തിലേറെ റണ്‍സ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ് കാലിസ്. കഴിഞ്ഞവര്‍ഷം ഇന്ത്യക്കെതിരെ ഡര്‍ബനിലായിരുന്നു കാലിസിന്റെ കരിയറിലെ അവസാന ടെസ്റ്റ്.2015 ലോകകപ്പ് കളിച്ച് കളി മതിയാക്കാനിരുന്ന കാലിസ് ഏകദിനത്തിലെ മോശം ഫോമിനെത്തുടര്‍ന്ന് പൊടുന്നനെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളില്‍ 0, 1, 4 എന്നിങ്ങനെയായിരുന്നു കാലിസിന്റെ സ്കോര്‍. ശ്രീലങ്കയിലെ പ്രകടനം ലോകകപ്പ് ടീമിലിടം നേടാന്‍ പര്യാപ്തമല്ലെന്ന് കണ്ടാണ് വിരമിക്കുന്നതെന്ന് കാലിസ് തന്റെ വിടവാങ്ങല്‍ സന്ദശത്തില്‍ പറഞ്ഞു.
Leave a Reply