Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:46 pm

Menu

Published on June 12, 2013 at 5:35 am

ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം: ശിഖര്‍ ധവാനും രവീന്ദ്ര ജഡേജയും ഇന്ത്യയുടെ മുതൽക്കൂട്ട്

jadeja-and-dhawan-prove-the-difference

ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനല്‍ ടിക്കറ്റ് ദിനത്തില്‍ തിളങ്ങിയത് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമായി ശിഖര്‍ ധവാനും അഞ്ചു വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജയും.ധോണിയുടെയും സംഘത്തിന്റെയും ഈ ജൈത്രയാത്ര തുടരുന്നത് വെസ്റ്റിന്‍ഡീസിനെ എട്ടു വിക്കറ്റിന് കീഴടക്കിക്കൊണ്ടാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട വെസ്റ്റിന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 39.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്ത് രണ്ടാം ജയത്തോടെ സെമി ഉറപ്പിച്ചു. ഇതോടെ ഗ്രൂപ്പില്‍ പാകിസ്താനെതിരായ മൂന്നാം മത്സരം ഇന്ത്യക്ക് വെറും സന്നാഹം തന്നെ .ക്രിസ് ഗെയ്ലിന്‍െറ വെടിക്കെട്ടോടെ തുടങ്ങിയ വെസ്റ്റിന്‍ഡീസിനെ രണ്ടാം വിക്കറ്റില്‍ ജോണ്‍സണ്‍ ചാള്‍സും (60) ഡാരന്‍ ബ്രാവോയും (35) ചേര്‍ന്ന് മുന്നോട്ട് നയിച്ചപ്പോള്‍ കൂറ്റന്‍ സ്കോര്‍ ഉറപ്പിച്ചു. എന്നാല്‍, അടുത്ത ഊഴം രവീന്ദ്ര ജഡേജയുടെ ഇന്ദ്രജാലത്തിനായിരുന്നു. അഞ്ചു വിക്കറ്റ് പ്രകടനവുമായി ജദേജ മിന്നിത്തിളങ്ങിയപ്പോള്‍ വിന്‍ഡീസിന്‍െറ മധ്യനിര മൂക്കുകുത്തി. ഒന്നിന് 101ല്‍നിന്ന് 182ലത്തെുമ്പോഴേക്കും ഒമ്പതു വിക്കറ്റുകള്‍ നിലംപൊത്തി.

Loading...

Leave a Reply

Your email address will not be published.

More News