Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 1:38 am

Menu

Published on February 11, 2016 at 12:04 pm

ഫഹദിന്റെ സിനിമയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീറിന്റെ മറുപടി

jahangeer-palayils-facebook-post-over-fahad-fazil

നസ്രിയ സിനിമ അഭിനയിക്കുന്നതുവരെ ഫഹദിന്റെ സിനിമയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയ പെണ്‍കുട്ടിക്ക് അഡ്വ. ജഹാംഗീര്‍ നല്‍കിയ മറുപടി വൈറലാകുന്നു. മികച്ച നടിയായിരുന്നിട്ടും ഭാര്യ നസ്രിയയെ വീട്ടിൽ ഇരുത്തുന്നതിനാൽ ഫഹദിന്റെ സിനിമ കാണില്ലെന്നും അത് മറ്റുള്ളവര ബഹിഷ്കരിക്കണമെന്നും പറഞ്ഞാണ്‍ പെൺകുട്ടി പോസ്റ്റിട്ടിരുന്നത്.

പെൺകുട്ടിയുടെ  ഫേസ്ബുക്ക് പോസ്റ്റ്‌ ….

girl-fb-post.jpg]

 

ഇതിന് അഡ്വക്കറ്റ്  ജഹാംഗീര്‍ പരിഹാസ രൂപത്തില്‍ നല്‍കുന്ന മറുപടി കാണാം…

സിനിമാ എന്ന കലാരൂപത്തെ, അതിന്റെ വേറിട്ട വ്യക്തിത്വത്തില്‍ കണ്ടാല്‍ പോരാ, അതിന്റെ നടീ നടന്മാരും, സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വിഭാഗത്തിന്റെ വ്യക്തിജീവിതം കൂടി പരിഗണിച്ചേ ആസ്വദിക്കാവൂ.

ഫഹദ് ഫാസിലിന്റെ ഭാര്യ നസ്രിയ, ക്രൂരനായ അയാള്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിടാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണ് എന്ന് ഈ പോസ്റ്റ് മുതലാളിക്ക് മേഘദൂത് വഴിവിവരം നല്‍കിയതിനാല്‍ ആ കാര്യത്തില്‍ തര്‍ക്കം പാടില്ല.

ലോകത്തെ ഇതിഹാസ തുല്യരായ ചലച്ചിത്രകാരന്മാരില്‍ പലരും അരാജകജീവിതം നയിച്ചിരുന്നവരും, ഏറ്റവും മോശം ഭാരത്താക്കന്മാരോ, കുടുംബ നാഥന്‍മാരോ ആയിരുന്നു എന്നതൊന്നും ഇവിടെ പ്രസക്തമേയല്ല. നമ്മുടെ ടാര്‍ജറ്റ് ഫഹദ് ഫാസില്‍ മാത്രമാണ്. ജോണ്‍ അബ്രഹാം കുളിക്കാതിരിക്കുകയും, അച്ചടക്കമുള്ള ജീവിതവും, കുടുംബ ജീവിതവും നയിക്കാതിരിക്കുകയും ചെയ്തതിനാല്‍ അയാളുടെ സിനിമകള്‍ നാട്ടുകാര്‍ ബഹിഷ്‌ക്കരിക്കുകയും, കേവലം കോമഡി സീരിയലുകളായി പരിഗണിക്കുകയും മാത്രം ചെയ്തിട്ടുള്ളതാണ്.

ഭാര്യയെ അഭിനയിക്കാന്‍ വിടാന്‍ വിസമ്മതിച്ച കാരണത്താല്‍ നാട്ടുകാര്‍ സിനിമ ബഹിഷ്‌ക്കരിച്ച ദിലീപ് എന്ന നടന്‍ ബഹിഷ്‌ക്കരണം കൊണ്ട് പൊറുതിമുട്ടി, സിനിമകളൊക്കെ പാളീസായി ഇപ്പോള്‍, ആലുവ ബസ് സ്റ്റാന്‍ഡില്‍ കടല വില്‍ക്കുകയാണ് അയാളുടെ പരിപാടി.

അഭിനയത്തേക്കാള്‍ കൂടുതല്‍ കുടുംബ ജീവിതത്തിനു പ്രാധാന്യം നല്‍കുന്നുണ്ടോ, അതോ വല്ല കോഴ്‌സും പഠിക്കുന്നുണ്ടോ, അതോ മറ്റുവല്ല കാരണങ്ങള്‍ കൊണ്ടുമാണോ നസ്രിയ അഭിനയിക്കാത്തത് എന്നൊന്നും ചോദിക്കാന്‍ പാടില്ല. കാരണംഇത് ഫെമിനിസമാണ്. ഫെമിനിസ്റ്റുകള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ യുക്തി വച്ചുപോലും ചിന്തിക്കരുത്. അപ്പോള്‍ കൊടുംക്രൂരനായ ഫഹദ് അഭിനയിക്കാന്‍ വിടുന്നില്ല എന്ന യുക്തിയില്‍ മാത്രമേ എത്തിച്ചേരാന്‍ പാടുള്ളൂ..!

മുന്‍കൂര്‍ കോടികള്‍ പണം വാങ്ങി അഭിനയിക്കുന്ന ഫഹദിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കുന്നതോടെ അതിന്റെ നിര്‍മ്മാതാവല്ല , അയാളാണ് കുത്തുപാള എടുക്കുന്നത് എന്ന സിദ്ധാന്തം, ഇപ്പോള്‍ ഈ പോസ്റ്റ് മുതലാളിയുടെ പോസ്റ്റ് വന്നതോടെ കണ്ടുപിടിക്കപ്പെട്ട യുക്തിയാണ്. അതും ചോദ്യം ചെയ്യരുത്.

മാത്രല്ല, മഹേഷിന്റെ പ്രതികാരം എന്ന പേര് തന്നെ പുരുഷ മേധാവിത്തം തുളുമ്ബുന്നതാണ്. ജാനകിയുടെ പ്രതികാരം, ഖൈറുന്നീസയുടെ പ്രതികാരം, ത്രേസ്യാമ്മയുടെ പ്രതികാരം എന്നീ പേരുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാത്തതും സ്ത്രീ വിരുദ്ധമായിപ്പോയി…!!
ഫെമിനിസം.. ഹെന്താല്ലേ..!

Loading...

Leave a Reply

Your email address will not be published.

More News