Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്‌നടന്‍ ജയം രവി ഭാര്യ ആർതിയുമായി വിവാഹ മോചനത്തിനൊരുങ്ങുന്നതിനായി റിപ്പോർട്ട് . ജയം രവിയും ഭാര്യ അര്‍തിയും തമ്മിലുളള ബന്ധം ഏറ്റവും വഷളായി തുടരുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം കുടുംബത്തില്‍ നിന്ന് അകന്നാണ് ഇപ്പോള്‍ ജയം രവിയുടെ താമസം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ജയം രവിയും നടി ഹന്‍സികയും തമ്മിലുളള ബന്ധമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ആക്ഷേപമുണ്ട്. ഹന്‍സികയുമായുളള ബന്ധം അവസാനിപ്പിക്കുവാന്‍ ജയം രവിയോട് പിതാവും നിര്‍മാതാവുമായ മോഹന്‍ ആവശ്യപ്പെട്ടുവെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് കുടുംബം വിട്ട് ജയം രവി മാറി താമസിച്ചത്.
പ്രഭുദേവ സംവിധാനം ചെയ്ത ‘എങ്കേയും കാതല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലാണ് ഹന്‍സികയും ജയം രവിയും ആദ്യമായി ഒന്നിച്ചത്. തുടര്‍ന്ന് റോമിയോ ജൂലിയറ്റിലും ഇരുവരും നായികനായകന്മാരായി. എന്നാല്‍ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ബോഗനില്‍ അഭിനയിക്കുമ്ബോഴാണ് പ്രണയം തളിര്‍ത്തതെന്നാണ് വിവരം. ഡിസംബര്‍ 23ന് ചിത്രം തിയറ്ററുകളിലെത്തും.
Leave a Reply