Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് ഗ്ലാമര്‍ ഗേള്‍ സണ്ണി ലിയോണിനെ പ്രശംസിച്ച് നടന്‍ ജയസൂര്യ.വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സണ്ണി ലിയോണുമായുണ്ടായ കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സണ്ണി ലിയോണിനെ കുറിച്ച് വാചാലനായത്.
പ്രമുഖ മാസികയുടെ പുരസ്‌കാര ദാന ചടങ്ങിന് സണ്ണി ലിയോണ്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങല്‍ കാത്തിരിക്കുകയായിരുന്നു ആ വരവിനായി. സണ്ണി ലിയോണിന് പകരം സണ്ണി വെയ്ന്‍ വന്നപ്പോള്‍ സര്‍വത്ര മൂഡും പോയി. അപ്പോഴത്തെ ദുഖം ക്യാമറയ്ക്ക് മുന്നില്‍ ആയിരുന്നെങ്കില്‍ മിനിമം രണ്ട് ഓസ്‌കര്‍ എങ്കിലും കിട്ടിയേനെ. ജയസൂര്യ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
വീട്ടില്‍ ആരോ മരിച്ച പോലെ ആയിരുന്നു അജു വര്‍ഗീസിന്റെ മുഖഭാവം. Which sunny leone supriya..? അങ്ങനെ ഒരു കുട്ടി ജീവിച്ചിരിപ്പുണ്ടോ..?? അതായിരുന്നു പ്രിഥ്വിരാജിന്റെ സംശയം. വിജയ്, ഷാനി, ശക്തിശ്രീ അങ്ങനെ എല്ലാരും നില്‍ക്കെ സണ്ണി ലിയോണ്‍ ആ വഴി പാസ്സ് ചെയ്ത് പോയി. ഞങ്ങള്‍ എല്ലാവരും സംസാരിച്ചു, ഫോട്ടോയും എടുത്തു. – ജയസൂര്യ പറയുന്നു.
2 മിനിട്ട് കൊണ്ട് ഞങ്ങള്‍ക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന concept ഒക്കെ മാറിപോയി. അത്ര പ്ലീസിംഗും റെസ്പക്‌റ്റോടും കൂടിയാണ് അവര്‍ ഞങ്ങളോട് സംസാരിച്ചത്. ഒരു നല്ല വ്യക്തിത്വം. ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ ഞാന്‍ പറയും ഏറ്റവും qualtiy ഉള്ള സ്ത്രീ അവരാണ്. – ജയസൂര്യ ഫേസ്ബുകില്‍ കുറിച്ചു.
Leave a Reply