Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആടുപുലിയാട്ടം എന്ന ജയറാം ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണം ജ്യുവല്‍ മേരി നിരസിച്ചത് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തില്‍ യുവനായകനല്ലെന്നും കഥ മോശമെന്നും ആരോപിച്ചായിരുന്നു ജ്യുവലിന്റെ പിന്മാറ്റമെന്നായിരുന്നു അന്ന് കഥ പ്രചരിച്ചിരുന്നത്. ജുവല്‍ മേരിയ്ക്ക് പകരം ഷീലു എബ്രഹാം ആ കഥാപാത്രം ഏറ്റെടുത്തു.അന്യഭാഷയില്‍ നിന്ന് ഓം പൂരിയും രമ്യ കൃഷ്ണനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ അമ്പതാം ദിവസം ആഘോഷിക്കുമ്പോള്‍ നിര്‍മ്മാതാക്കളായ നൗഷാജും ഹസീബ് ഹനീഫും നടി ജുവലിനോട് ഒരു മധുരപ്രതികാരം വീട്ടി .ആടുപുലിയാട്ടത്തിന്റെ അമ്പതാം ദിവസം ആഘോഷിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി ജുവലിനെ ക്ഷണിച്ചു. സ്വാഗതം ജുവല്‍ എന്ന് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് വൈറലാകുകയാണ്.ചിത്രത്തില്‍ നിന്ന് ജ്യുവല്‍ മേരി പിന്മാറിയ തിനെ തുടര്‍ന്ന് ഷീലു ഏബ്രഹാമാണ് ആ വേഷം ചെയ്തത്. തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന്‍, ബോളിവുഡ് താരം ഓംപുരി, ബേബി അക്ഷര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍
പത്തേമാരി, ഉട്ടോപ്യയിലെ രാജാവ് എന്നീ മമ്മൂട്ടി ചിത്രങ്ങളിലൂടെ അഭിനയ രംഗത്തെത്തിയ ജുവല്‍ മേരി ടെലിവിഷന്‍ രംഗത്തും സജീവമാണ്. ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ നിര്‍മ്മാതാക്കളായിരുന്നു നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും.
Leave a Reply