Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചാര്‍ജി കൂട്ടി, കാലാവധി കുറച്ചു ജിയോ. നിലവില്‍ ജിയോ പ്രൈം വരിക്കാര്‍ക്ക് 399 രൂപക്ക് ലഭിച്ചിരുന്ന പ്ലാന്‍ കുത്തനെ കൂടിയിരിക്കുകയാണ് കമ്പനി. 399 ല്‍ നിന്നും 459 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒപ്പം മറ്റു നിരക്കുകളിലും കാര്യമായ മാറ്റമുണ്ട്.
ദീപാവലി ഓഫാറുകള്‍ പ്രഖ്യാപിച്ച സമയത്ത് തന്നെയായിരുന്നു തങ്ങളുടെ ചാര്‍ജി വര്‍ധന സംബന്ധിച്ച കാര്യങ്ങളും ജിയോ തന്നെ പുറത്തുവിട്ടിരുന്നത്. പ്രീപെയ്ഡ് ഓഫാറുകളിലും പോസ്റ്റ്‌പെയ്ഡ് ഓഫാറുകളിലും എല്ലാം തന്നെ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.
ദിവസേന ഒരു ജിബി എന്ന നിലയില്‍ 84 ദിവസത്യത്തെക്കു തന്നെയാണ് പ്ലാന്‍. പക്ഷെ 350 രൂപയുള്ളത് 450 ആയി മാറി എന്ന് മാത്രം. ഇങ്ങനെ പോകുകയാണെങ്കില്‍ വൈകാതെ തന്നെ ഇനിയും ചാര്‍ജില്‍ വര്‍ധന വരുത്തിയേക്കാം കമ്പനി. അതോടെ ഒരുപക്ഷെ കമ്പനി മനസ്സില്‍ കണ്ട സമ്പൂര്‍ണ്ണ സൗജന്യത്തില്‍ നിന്നും സമ്പൂര്‍ണ്ണമായും ചാര്‍ജ് ഈടാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ക്കു എത്തും.
അതേസമയം 350 രൂപയുടെ പ്ലാന്‍ കമ്പനി എടുത്തുമാറ്റിയിട്ടില്ല. ഇപ്പോഴും പ്ലാന്‍ ലഭ്യമാണ്. എന്നാല്‍ ഇതിന്റെ കാലാവധി 84 ദിവസത്തില്‍ നിന്നും 70 ദിവസമായി വെട്ടിച്ചുരുക്കുകയാണ് കമ്പനി ചെയ്തിട്ടുള്ളത്. അതേപോലെ 509 രൂപയുടെ പ്ലാനിന്റെ കാലാവധിയും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
സൗജന്യത്തിന്റെ കാര്യത്തില്‍ ജിയോയ്ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞു ജിയോ ഓഫാറുകള്‍ പോലെയുള്ള ഓഫറുകള്‍ കൊടുക്കാന്‍ നിര്ബന്ധിതരായിത്തീര്‍ന്ന മറ്റു കമ്പനികളും ഇനി ജിയയുടെ ഈ മാറ്റവും അതേപടി അനുകരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പതിയെ എല്ലാ കമ്പനികളുടെയും സൗജന്യ സേവനങ്ങള്‍ നില്‍ക്കുമെന്നും അനുമാനിക്കാം.
Leave a Reply