Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പെരുമ്പാവൂരില്‍ ജിഷയെന്ന പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ നടി പ്രിയാമണി ചെയ്ത ട്വീറ്റ് വിവാദമാകുന്നു.കാര്യങ്ങളുടെ പോക്ക് ഇത്തരത്തിലാണെങ്കില്‍ ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും പെണ്‍കുട്ടികളോടും രാജ്യം വിട്ട് സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും പോകാന്‍ താന്‍ ആവശ്യപ്പെടുകയാണെന്ന് ചലച്ചിത്ര താരം പ്രിയാമണിയുടെ ട്വീറ്റ്. പെരുമ്പാവൂരിലെ ജിഷയുടെ മരണം ഉണ്ടാക്കിയ ഞെട്ടലാണ് താരം പങ്കുവെച്ചത്.ട്വിറ്ററില്‍ വലിയ ചര്‍ച്ചയായി മാറികഴിഞ്ഞും പ്രിയാമണിയുടെ ട്വീറ്റ്. ബംഗലൂരുവിൽ രാത്രി നാട്ടുകാർ നോക്കിനിൽക്കെ യുവതി തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവും പ്രിയ പരാമർശിച്ചിട്ടുണ്ട്. അനുകൂല പ്രതികൂല ട്വീറ്റുകളിലൂടെ നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു.ഇന്ത്യയെ അപമാനിക്കുന്നതാണ് പ്രിയയുടെ ട്വീറ്റുകളെന്നാണ് ആരോപണം. രാജ്യത്തിനെതിരായിട്ടാണ് പ്രിയ സംസാരിക്കുന്നതെന്നും ചിലർ വിമർശിച്ചിട്ടുണ്ട്. എന്നാൽ വിവാദമായതോടെ തന്‍റെ ട്വീറ്റുകൾക്ക് വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. തന്‍റെ ട്വീറ്റുകൾ കൃത്യമായി വായിച്ചിട്ട് മറുപടി പറയണമെന്ന് താരം വ്യക്തമാക്കി.
Leave a Reply