Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:27 am

Menu

Published on June 13, 2013 at 4:43 am

ലൈസന്‍സ് റദ്ദാക്കിയിട്ടും ജോണ്‍സണ്‍ ബേബിപൗഡര്‍ വിപണിയില്‍ സജീവം

jjs-licence-to-make-baby-powder-cancelled

പ്രമുഖ സൗന്ദര്യവര്‍ധക നിര്‍മാണ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബിപൗഡര്‍ നിര്‍മാണ യൂനിറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയെങ്കിലും കമ്പനിയുടെ ഉല്‍പന്നം വിപണിയില്‍ സുലഭം. കുട്ടികള്‍ ഉപയോഗിക്കുന്ന പൗഡറില്‍ വിഷാംശം കണ്ടെത്തിയത് രോഗഭീതി ഉയര്‍ത്തിയിട്ടുണ്ട്. മാരക വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കമ്പനിയുടെ മുംബൈയിലെ പല്‍ന്റിന്റെ ലൈസന്‍സ് റദ്ദാക്കിയത്

കേരളത്തിലും മറ്റ് അയല്‍സംസ്ഥാനങ്ങളിലും വില്‍പനക്കായി എത്തുന്ന പൗഡര്‍ ഈ പല്‍ന്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ പൗഡറുകള്‍ ഇപ്പോഴും വിറ്റഴിക്കുന്നുവെന്നത് ഗൗരവമായെടുത്ത് വില്‍പന തടയണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. കരള്‍ രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുന്ന എതിലീന്‍ ഓക്‌സൈഡ് മെഡിക്കല്‍ ഉപകരണങ്ങള്‍ ശുദ്ധീകരിക്കാനും മറ്റും ഉപയോഗിക്കുന്നതാണ്

മാരക വിഷാംശം കണ്ടെത്തിയ കമ്പനിയുടെ ഉല്‍പന്നം വില്‍പന നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് വിവിധസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ കൂട്ടായ്മ ഇത് സംബന്ധമായി ജില്ലാകലക്ടര്‍, ഡി എം ഒ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക്  പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും   പരാതിയില്‍ പറയുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News