Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദീര്‍ഘ നേരം ഒരു സ്ഥലത്ത് ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് പുതിയ പഠനം. കൂടുതല്‍ സമയം ഇരിക്കുന്നവരില്‍ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്‌ട്രോള്‍ (ഘഉഘ) കൂടുന്നതായും നല്ല കൊളസ്‌ട്രോള്‍ (ഒഉഘ) കുറയുന്നതായും പഠനത്തിലൂടെ തെളിഞ്ഞു.
ബ്രിട്ടനിലെ വാര്‍വിക് സര്‍വകലാശാലയിലെ വില്യം ടിഗ്‌ബെയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനം, അധികസമയം ഇരിക്കാതെ കൂടുതല്‍ ആക്ടീവാകാന്‍ ജനങ്ങളെ ഉപദേശിക്കുന്നു.
ഓരോ മണിക്കൂറിലും കൂടുതല്‍ ഇരിക്കുന്നതിനനുസരിച്ച് അരവണ്ണം 2 സെ.മീ വര്‍ദ്ധിക്കുന്നതിനൊപ്പം ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത 0.2 ശതമാനം കൂടുമെന്നും എന്നും ഗവേഷകര്‍ പറയുന്നു.
ഹൃദ്രോഗം ഒഴിവാക്കാനായി ദിവസം ഏഴുമണിക്കൂറെങ്കിലും നില്‍ക്കുകയോ ഏഴുമൈല്‍ നടക്കുകയോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബേസിറ്റിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആരോഗ്യവാന്മാരായ 111 തപാല്‍ ജീവനിക്കാരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവരുടെ പ്രവൃത്തികള്‍ തുടര്‍ച്ചയായി 7 ദിവസം നിരീക്ഷിച്ചു. ഇവരില്‍ 55 പേര്‍ ഓഫീസ് ജോലിക്കാരും 56 പേര്‍ കത്ത് കൊടുക്കുന്നവരും ആയിരുന്നു.
തുടര്‍ന്ന് ഇരുന്ന് കൊണ്ട് ഓഫീസ് ജോലിയിലേര്‍പ്പെട്ടവരുടെ ബോഡിമാസ് ഇന്‍ഡക്‌സില്‍ 1 യൂണിറ്റിന്റെ വ്യത്യാസം കണ്ടതായും 10 വര്‍ഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 1.6 ശതമാനത്തെ അപേക്ഷിച്ച് 2.2 ശതമാനം കൂടിയതായും കണ്ടെത്തി.
പുകവലിക്കാത്ത, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗം, പ്രഷര്‍, പ്രമേഹം മുതലായ ഒരു രോഗചരിത്രവും ഇല്ലാത്തവരാണ് പഠനത്തില്‍ പങ്കെടുത്ത്. ലിപ്പിഡ് ബ്ലഡ് പ്രഷര്‍, ഗ്ലൂക്കോസ് ഇവ കുറയ്ക്കാനുള്ള മരുന്നുകളൊന്നും ആരും കഴിച്ചിരുന്നില്ല.
Leave a Reply