Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 2:09 am

Menu

Published on August 22, 2016 at 12:19 pm

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഉറങ്ങി; മമ്മൂട്ടിയെ നായകനാക്കി ഇനി സിനിമ ചെയ്യില്ല എന്ന് ജോഷി

joshy-get-angry-with-mammootty

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടുകളാണ് മമ്മൂട്ടിയും സംവിധാകയന്‍ ജോഷിയും. കുറച്ചു കാലം മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഇനി സിനിമ ചെയ്യില്ലെന്ന ഒരു തീരുമാനം എടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിവസം രണ്ടും മൂന്നും സിനിമകളില്‍ മമ്മൂട്ടി മാറിമാറി അഭിനയിച്ചിരുന്ന കാലം. ആ സമയത്താണു ജോഷിയുടെ ആ രാത്രി എന്ന ചിത്രത്തിലേയ്ക്കു മമ്മൂട്ടിക്ക് അവസരം ലഭിച്ചത്. നിര്‍മ്മാതാവ് ജോയി തോമസിന്റെ നിര്‍ദേശപ്രകാരമായിരുന്നു മമ്മൂട്ടിയെ നായകനാക്കിയത്.

സിനിമയുടെ ചിത്രീകരണം ആരംഭിച്ച സമയത്ത് മമ്മൂട്ടി അങ്ങേയറ്റം തിരക്കിലായിരുന്നു. രാവിലെ മുതല്‍ ഉച്ചവരെ ഒരു സിനിമ. ഉച്ചകഴിഞ്ഞ് അടുത്ത്, വൈകിട്ട് മറ്റൊന്ന്. അങ്ങനെ ഓടി നടന്ന് അഭിനയിക്കുന്ന കാലം. അതിനിടയിലാണു ജോഷിയുടെ ആ രാത്രിയുടെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി പറഞ്ഞതനുസരിച്ച് ഒരു രംഗം രാത്രി പത്തു മണിക്കു ചിത്രികരിക്കാന്‍ സംവിധായകന്‍ തീരുമാനിച്ചു. താരം പറഞ്ഞതനുസരിച്ച് ക്രൂ മുഴുവന്‍ രാത്രി പത്ത് ആയപ്പോള്‍ മമ്മൂട്ടിക്കായി കാത്തിരുന്നു.

രാത്രി 11 കഴിഞ്ഞപ്പോഴാണു മമ്മൂട്ടി സെറ്റില്‍ എത്തിയത്. വന്നതും വേഗത്തില്‍ മെയ്ക്കപ്പിടാന്‍ പോയി. എന്നാല്‍ മെയ്ക്കപ്പിനിടയില്‍ താരം ഉറങ്ങിപ്പോയി. കുറച്ച് അധികം ശ്രമങ്ങള്‍ നടത്തിയതിനു ശേഷമാണു മമ്മൂട്ടി ഉറക്കം ഉണര്‍ന്നത്. അങ്ങനെ താരം ഉറക്കത്തില്‍ നിന്ന് എണീറ്റ് ക്യാമറയുടെ മുമ്പില്‍ എത്തി. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും ക്ഷീണിതനായ മമ്മൂട്ടി ക്യാമറയുടെ മുമ്പില്‍ നിന്ന് ഉറങ്ങിപ്പോകുകയായിരുന്നു.

കലികയറിയ ജോഷി പാക്കപ്പ് പറഞ്ഞ് എഴുന്നേറ്റുപോയി. ഇനിയൊരിക്കലും മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യില്ലെന്നും പറഞ്ഞു. ജോഷിയെ വേദനിപ്പിച്ചതില്‍ മമ്മൂട്ടിക്കും വിഷമമായി. തുടര്‍ന്നു മമ്മൂട്ടി സംവിധായകനോടു നേരിട്ടു പോയി ക്ഷമ പറയുകയായിരുന്നു. അതോടെ ജോഷിയുടെ മനസലിഞ്ഞു. പിന്നീട് ഇരുവരും ഒന്നിച്ച നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News