Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 9, 2025 9:00 pm

Menu

Published on December 16, 2016 at 11:02 am

2000 രൂപയുടെ നോട്ടുകൊണ്ടുണ്ടാക്കിയ വസ്ത്രമണിഞ്ഞ് കൃതി സാനോണ്‍; ചീത്ത വിളിച്ചവര്‍ അറിഞ്ഞോളു…

just-fyi-kriti-sanon-did-not-wear-a-rs-2000-note-dress

ന്യൂഡല്‍ഹി :ഒരു രാജ്യം മുഴുവന്‍ നോട്ടുപ്രതിസന്ധി നേരിടുമ്പോള്‍ കുപ്പായം തുന്നിക്കാന്‍ മാത്രമുള്ള നോട്ടുകള്‍ ഇവര്‍ക്കെവിടെ നിന്നു കിട്ടുന്നു. ആരോപണങ്ങളും ആക്രോശങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുടെ പെരുമഴപെയ്യുമ്പോള്‍ തന്റെ പേരിലിറങ്ങിയ വിവാദത്തെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല ബോളിവുഡ് നടിയും മോഡലുമായ കൃതി.

താരസുന്ദരി 2000 നോട്ടുകൊണ്ടു തുന്നിയ കുപ്പായമണിഞ്ഞ ചിത്രം എന്നപേരില്‍ ഒരുവെബ്‌സൈറ്റില്‍ വന്ന ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതും പിന്നീട് ചര്‍ച്ചയായതും. ഒടുവില്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞുകേട്ടറിഞ്ഞെത്തിയ താരം ചിത്രത്തെക്കുറിച്ചുള്ള സത്യാവസ്ഥ തുറന്നു പറഞ്ഞതോടെയാണ് ആളുകളുടെ കലിയടങ്ങിയത്.

ഓഫ്‌വൈറ്റ് നിറത്തിലുള്ള വസ്ത്രംധരിച്ച ഒരു ചിത്രം ആരോ ഫോട്ടോഷോപ് ചെയ്തതാണെന്നും. നോട്ടുപ്രതസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ആരെങ്കിലും നോട്ടുകൊണ്ടു തുന്നിയ വസ്ത്രം ധരിച്ച് പൊതുവേദിയിലെത്താന്‍ ധൈര്യംകാണിക്കുമോയെന്നു ചോദിച്ചാണ് കൃതി സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഏതായാലും തങ്ങളുടെ പ്രിയതാരം ഈ കാര്യത്തില്‍ നിരപരാധിയാണെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ആരാധകര്‍ അടങ്ങി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News