Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:53 am

Menu

Published on November 15, 2016 at 7:38 pm

നെരുപ്പ് ഡാ! വരുന്നു, കബാലി 2..!!

kabali-2-coming-soon

മലേഷ്യയിലെ കബലീശ്വരനെ മറക്കുംമുന്‍പ് രജനി ആരാധാകര്‍ക്കൊരു സന്തോഷവാര്‍ത്ത.ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കബാലിയുടെ രണ്ടാം ഭാഗം വരുന്നു. കലൈപുള്ളി എസ് തനു തന്നെയാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുക.തനു തന്നെയാണ് ഈ വിവരം പുറത്തുവിട്ടതും.
എന്നാല്‍ രണ്ടാം ഭാഗത്തിന് രജനീകാന്ത് സമ്മതമറിയിച്ചിട്ടില്ലെന്നാണ് വിവരം.ചിത്രത്തിന്റെ തിരക്കഥ വായിച്ച് തൃപ്തിപ്പെട്ടാല്‍ മാത്രമെ രജനി കഥാപാത്രം ഏറ്റെടുക്കൂ. മറ്റു കഥാപാത്രങ്ങളെ സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.പാ രഞ്ജിത് സംവിധാനം ചെയ്ത കബാലി ഈ വര്‍ഷം ആഗസ്റ്റിലാണ് റിലീസ് ചെയ്തത്. രാധികാ ആപ്‌തെയായിരുന്നു ചിത്രത്തിലെ നായിക. ധന്‍സിക, ദിനേശ് രവി, വിന്‍സണ്‍ ചാവോ എന്നിവര്‍ മറ്റു കഥാപാത്രങ്ങളായെത്തി. ബോക്‌സ് ഓഫീസില്‍ നിന്ന് 500 കോടിയാണ് ചിത്രം വാരിയത്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 ആണ് രജനീകാന്തിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. 2010ലെ ബ്ലോക്ക് ബസ്റ്റര്‍ എന്തിരന്റെ രണ്ടാം ഭാഗമായ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം ചെന്നൈയില്‍ പൂര്‍ത്തിയായി. പാ രഞ്ജിത്-ധനുഷ് ചിത്രമാണ് ഇനി രജനീകാന്ത് ചെയ്യുക.ആക്ഷനും റിയാലിറ്റിയും സമന്വയിപ്പിച്ച അവതരണമായിരുന്നു കബാലിയുടേത്. ഏതായാലും കബാലി 2വിനായുള്ള കാത്തിരിപ്പിലാണ് രജനി ആരാധകര്‍.

Loading...

Leave a Reply

Your email address will not be published.

More News