Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അപ്പുക്കുട്ടന്‍ കബാലിയും കേണല്‍ കബാലിയും വൈറല്‍കബാലിയില്‍ സ്‌റ്റൈല്‍ മന്നനെയല്ലാതെ മറ്റാരെയെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയുമോ?ഇല്ലല്ലേ?എന്നാല്‍ ആ സാഹസത്തിന് മുതിര്‍ന്നിരിക്കുകയാണ് നമ്മുടെ ട്രോളര്‍മാര്‍. കബാലി സങ്കല്‍പ്പങ്ങളില്‍ ഒരിക്കല്‍പ്പോലും കടന്നുവരാത്ത രണ്ട് പേര്‍. ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ജഗതി.അപ്പുക്കുട്ടനെയും സര്‍ദാര്‍ കേണല്‍ കൃഷ്ണക്കുറുപ്പിനെയും കബാലിയായി ചിത്രീകരിക്കുന്ന വീഡിയോയാണ് ട്രോളര്‍മാര്‍ പുറത്തിറക്കിയിരിക്കുന്നത്.കബാലിയുടെ ടീസറും ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്റെ രംഗങ്ങളും മിക്‌സ് ചെയ്താണ് കബാലി അപ്പുക്കുട്ടന്‍ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
അതേ രീതിയില്‍ തന്നെയാണ് കേണല്‍ കബാലിയും ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ട്രോള്‍ ഗ്രൂപ്പുകളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സിദ്ദു സിദ്ധാര്‍ഥ് ആണ് അപ്പുക്കുട്ടന്‍ വേര്‍ഷന് പിന്നില്‍. സര്‍ദാര്‍ കൃഷ്ണക്കുറുപ്പ് ഇന്‍ കബാലിക്ക് പിന്നില്‍ സുബിന്‍ എല്‍ദോസിന്റെ കരങ്ങളാണ്. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.തിയറ്ററുകളില്‍ വന്‍ തരംഗം തീര്‍ത്ത കബാലിയിലെ കബാലി ഡാ ഡയലോഗും സ്‌റ്റൈല്‍ മന്നന്റെ മാനറിസങ്ങളും ട്രോളന്മാര്‍ നേരത്തെ തന്നെ ട്രോളാക്കിയിരുന്നു.ചിത്രം കഴിഞ്ഞദിവസം ആദ്യമായി മിനിസ്‌ക്രീനിലും എത്തി. ചിത്രത്തിന്റെ മലയാള പരിഭാഷയെയും ട്രോളര്‍മാര്‍ വെറുതെ വിട്ടിട്ടില്ല.
Leave a Reply