Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റെക്കോർഡ് കളക്ഷനുമായി പുലിമുരുകൻ മുന്നേറുകയാണ്.ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ ആണെങ്കിലും മുരുകന്റെ ബാല്യകാലം അവതരിപ്പിച്ച അജാസിനെ ആരും മറന്നുകാണില്ല.അജാസിനിപ്പോൾ തിരക്കോട് തിരക്കാണ്. ഇപ്പോൾ ചാനലുകളും പത്രങ്ങളും അജാസിന്റെ ഇന്റർവ്യൂവിനായി ക്യൂ നിൽക്കുകയാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ കയറിനിൽക്കുമ്പോഴും അജാസിപ്പോൾ ഓർത്തെടുക്കുകയാണ് ആ വാക്കുകൾ.താൻ വലിയൊരു കലാകാരനായി തീരുമെന്ന് പറഞ്ഞ കലാഭവൻ മാണിയുടെ വാക്കുകൾ.‘ഒരിക്കല്‍ നി മിടുക്കനായ കലാകാരനായി മാറും’- അജാസിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് കലാഭവൻ മണി പറഞ്ഞവാക്കുകൾ ഇങ്ങനെയാണ്.ഡാന്‍സ് ചെയ്യുവാന്‍ മിടുക്കനായ അജാസിന്റെ പ്രകടനം ലൈവായി കണ്ട മണി അന്ന് പതിനായിരം രൂപ സമ്മാനമായി നല്‍കി. രൂപയേക്കാള്‍ മൂല്യമായി തീര്‍ന്നു ആ വാചകങ്ങള്‍. ഇന്ന് മുരുകനായി പ്രേക്ഷകര്‍ നെഞ്ചിലേറ്റുമ്പോള്‍ അത് കാണുവാന്‍ കലാഭവന്‍ മണിയില്ലെന്നത് വേദനയുണ്ടാക്കുന്നുവെന്ന് അജാസ് പറയുന്നു.
Leave a Reply