Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:51 am

Menu

Published on March 8, 2016 at 12:30 pm

മണിയെ അനുസ്മരിക്കാത്ത മോഹന്‍ലാലിനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ

kalabhavan-manis-death-social-media-attack-against-mohanlal

അന്തരിച്ച നടൻ കലാഭവൻ  മണിയുടെ വിയോഗത്തിൽ മോഹന്‍ലാല്‍  തന്റെ അനുസ്മരണം രേഖാപ്പെടുത്താത്തത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കലാഭവന്‍ മണിയുടെ മരണ ശേഷം മറ്റ് താരങ്ങളെല്ലാം ഫെയ്‌സ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും അനുശോചന കുറിപ്പ് ഇട്ടുവെങ്കിലും ആദാരഞ്ജലി എന്ന് മാത്രമാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുകില്‍ കുറിച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശനം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയും ചെയ്തു.ആറാതമ്പുരാന്‍, നാട്ടുരാജാവ്, മാമ്പഴക്കാലം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ മണി മോഹന്‍ലാലിന് ഒപ്പം വേഷമിട്ടിരുന്നു. ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ തീവ്രവാദികള്‍ ആക്കാന്‍ വ്യഗ്രത പൂണ്ട മോഹന്‍ലാല്‍ സ്വന്തം കൂട്ടത്തില്‍പെട്ട മണിയെക്കുറിച്ച് ഒരുവാക്കുപോലും പറയാത്തത് എന്താണെന്നുള്ള കമന്റുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുകയാണ്. നേരത്തെ 2000 ലെ സംസ്ഥാന ഫിലിം അവാര്‍ഡ് മോഹന്‍ലാലിന് ലഭിച്ചപ്പോള്‍ കലാഭവന്‍മണി ബോധംകെട്ടു വീണിരുന്നു. അന്ന് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മണിയും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മണിയെ പിന്നിലാക്കി മോഹന്‍ലാല്‍ അവാര്‍ഡ് നേടുകയായിരുന്നു. വാനപ്രസ്ഥം എന്ന ചിത്രത്തിന് ആയിരുന്നു മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചത്. അതിന് ശേഷം ഇരുവരും അത്ര അടുപ്പത്തിലായിരുന്നില്ല എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News