Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് പെണ്‍കുട്ടി കത്തെഴുതി . കണ്ണേട്ടാ ലൗവ് യു എന്നാണ് കത്തില്‍ രക്തം കൊണ്ട് എഴുതിയിരിക്കുന്നത്. എഴുതിയ പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ ആരാധന പ്രകടിപ്പിക്കുന്നത് തന്നെ അസ്വസ്ഥമക്കുന്നുവെന്ന് കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കത്ത് പങ്കുവച്ച് കാളിദാസ് തന്നെയാണ് വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. അങ്ങേയറ്റം വിഷമവും ഖേദവുമാണ് കാളിദാസ് പോസ്റ്റിലൂടെ പങ്കു വച്ചിരിക്കുന്നത്.
‘രാവിലെ ഉണര്‍ന്നതു തന്നെ ഏറെ അസ്വസ്ഥത ജനിപ്പിച്ച ഈ കത്ത് കണ്ടുകൊണ്ടാണ്. ഏതോ ഒരു പെണ്‍കുട്ടി രക്തം കൊണ്ട് എന്റെ പേര് എഴുതിയിരിക്കുകയാണ് ഈ കത്തില്‍. ദയവു ചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുത്.
എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെങ്കില്‍ ഇതൊന്നുമല്ല വേണ്ടത്. തീയ്യറ്ററില്‍ പോയി എന്റെ സിനിമകള്‍ കാണൂ, അതു തന്നെ എനിക്ക് ആവശ്യത്തിലും അധികം സന്തോഷം തരുന്ന കാര്യമാണ്.അതല്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ എന്നെ വിഷമിപ്പിക്കാന്‍ മാത്രമേ നിങ്ങള്‍ക്കു കഴിയൂ. അതുകൊണ്ടു തന്നെ ഞാന്‍ നിങ്ങളോടൊക്കെ അപേക്ഷിക്കുകയാണ്, ദയവു ചെയ്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുത്,’ കാളിദാസ് തന്റെ പോസ്റ്റില്‍ പറയുന്നു.
Leave a Reply