Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ കമൽ രംഗത്ത്.മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയുമൊക്കെ അവരുടെ നിലപാടില്‍ മാറ്റം വരുത്തണമെന്ന് കമൽ പറഞ്ഞു.സൂപ്പര്‍താരങ്ങള്‍ എന്ന നിലയില്‍ ഫാന്‍സ് അസോസിയേഷന്റെ നിലപാടുകളെയും ആവശ്യങ്ങളെയും മാത്രം അംഗീകരിച്ച് പോയാല്‍ മികച്ച സിനിമകളും കഥാപാത്രങ്ങളും ഉണ്ടാകണമെന്നില്ലെന്നും ഈ നിലപാടിന് മാറ്റം വേണമെന്നും കമല്‍ ആവശ്യപ്പെട്ടു. ഒരു പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടിയും മോഹന്‍ലാലും 35-40 മതിക്കുന്ന കഥാപാത്രങ്ങളേ ചെയ്യുവെന്ന് നിര്‍ബന്ധം പിടിക്കുന്നവരാണ്. ഇവര്‍ഫാന്‍സിന്റെ കയ്യിലെ പവകളാണെന്നുംകമല്‍ വിമര്‍ശിച്ചു. സുരേഷ് ഗോപിയുടെ രാഷ്ടീയ നിലപാടുകള്‍ അദ്ദേഹത്തിന് തന്നെ ദോഷം ചെയ്യുമെന്നും കമല്‍ പറഞ്ഞു.സൂപ്പര്‍താരങ്ങള്‍ എന്ന നിലയില്‍ ഫാന്‍സ് അസോസിയേഷന്റെ നിലപാടുകളെയും ആവശ്യങ്ങളെയും മാത്രം അംഗീകരിച്ച് പോയാല്‍ മികച്ച സിനിമകളും കഥാപാത്രങ്ങളും ഉണ്ടാകില്ല. മമ്മൂട്ടിയോട് ഒരു സിനിമയുടെ കാര്യം പറഞ്ഞാല്‍ അദ്ദേഹം ആദ്യം തന്നെ പ്രായത്തിന്റെ കാര്യം തിരക്കും. തനിക്കൊരു സ്‌ക്രീന്‍ ഏജ് ഉണ്ട്. അത് 35-40 വയസ്സാണ്. തന്റെ ഫാന്‍സ് ആവശ്യപ്പെടുന്ന കഥാപാത്രത്തിന്റെ പ്രായം അതാണ്. ആ നിലയ്ക്ക് അത്തരം കഥാപാത്രങ്ങളാണ് വേണ്ടത്. എല്ലാം പറഞ്ഞ് ഫാന്‍സിന്റെ ഇഷ്ടത്തിനനുസരിച്ച് ഉള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. ഈ നിലപാട് മാറണം. എന്നാല്‍ മാത്രമേ നല്ല സിനിമകള്‍ ഉണ്ടാകുകയുള്ളൂ. മോഹന്‍ലാലിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. സുരേഷ്‌ഗോപിയുടെ രാഷ്ട്രീയം എനിക്ക് വ്യക്തിപരമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും കമല്‍പറഞ്ഞു. രാഷ്ട്രീയം ഉണ്ടാകുക എന്നത് ഒരു വിജോയിപ്പിനുള്ള കാരണമല്ല. എന്നാല്‍ കൃത്യമായ നിലപാടുണ്ടാകണം. ഒരിടത്ത് ഉറച്ചുനില്‍ക്കണം. മുരളിക്കുണ്ടായിരുന്നില്ലേ രാഷ്ട്രീയം. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോഴാണ് സിനിമയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുണ്ടായിരുന്നത്. വി എം സുധീരനോട് അദ്ദേഹം തോറ്റകാലത്തും അതിന് ശേഷവും അദ്ദേഹത്തിന് മികച്ച സിനിമകള്‍ ലഭിച്ചു. എന്നാല്‍ സുരേഷ്‌ഗോപിയുടെ കാര്യം അങ്ങനെയല്ല. സുരേഷ്‌ഗോപിയുടെ നിലപാടുകള്‍ പ്രശ്‌നമാണ്.പുതുതലമുറയ്ക്ക രാഷ്ട്രീയ ബോധം കുറവായതുകൊണ്ടാണ് സിനിമകളിലും രാഷ്ട്രീയം കുറഞ്ഞുവരുന്നതെന്നും കമല്‍പറഞ്ഞു.
Leave a Reply