Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 3:07 am

Menu

Published on August 22, 2016 at 9:52 am

വിവാഹമോചന വാര്‍ത്ത – കനിഹ പ്രതികരിക്കുന്നു….

kaniha-divorce-rumours-were-still-crazy-in-love-actress-responds-to

അമല പോളിനും ദിവ്യ ഉണ്ണിക്കും പിന്നാലെ നടി കനിഹയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന തരത്തില്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.കനിഹ ഭര്‍ത്താവ് ശ്യാമുമായി വേര്‍പിരിയുന്നെന്നും ഫേസ്ബുക്കില്‍ ഈയിടെ ആയി കനിഹ ഒറ്റക്കുള്ള ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്യുന്നതെന്നുമായിരുന്നു വാര്‍ത്തയിലെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ കനിഹ തന്നെ രംഗത്തെത്തി.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിലപാട് വ്യക്തമാക്കി താരം  രംഗത്തെത്തിയത്. ഞാന്‍ ഭര്‍ത്താവുമായി വേര്‍പിരിയാന്‍ പോകുന്ന എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കണ്ടെന്നും എന്നാല്‍ എട്ടുവര്‍ഷം മുമ്പുള്ള അതേ പ്രണയത്തില്‍ തന്നെയാണ് ഞാനും ഭര്‍ത്താവുമെന്നും കനിഹ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.അഞ്ച് വയസുള്ള മകനടങ്ങുന്ന സന്തോഷകുടുംബമാണ് തന്റേത്. എത്രയും പെട്ടന്ന് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് നിര്‍ത്തണം. സ്‌നേഹത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും ഭര്‍ത്താവ് ശ്യാമുമായി അതീവ പ്രണയത്തിലാണെന്നും കനിഹ വ്യക്തമാക്കി. 2008 ലായിരുന്നു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ശ്യാം  രാധാകൃഷ്ണനുമായുള്ള കനിഹയുടെ വിവാഹം.  പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലാണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News