Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികള്‍ക്ക് പണ്ടുകാലത്ത് അവരുടേതായ ഭക്ഷണ രീതികളുണ്ടായിരുന്നു. ഒപ്പം തനതായ ശീലങ്ങളും. ഒരു കാലത്ത് മലയാളിയുടെ ഇഷ്ട വിഭവവും ഏറെ ലഭിക്കുന്നതും കപ്പയായിരുന്നു. കാലം മാറിയപ്പോള്‍ കപ്പതീറ്റാശീലങ്ങളും മാറി.
പല പഞ്ചനക്ഷത്ര ഹോട്ടലുകളിലും കപ്പ ഇന്ന് വിലപിടിപ്പേറിയ ഒരു ഭക്ഷ്യവസ്തുവാണ്. എന്നാല്‍ പരമ്പരാഗതമായി കപ്പ ഭക്ഷിച്ചിരുന്നവരില്‍ പലരും കപ്പയെ ഉപേക്ഷിച്ചു. കപ്പ പ്രമേഹത്തിന് കാരണമാകുന്നുവെന്ന പ്രചരണവുമുണ്ടായിരുന്നു. കപ്പയും മീന്‍ കറിയും മലയാളിയുടെ തനത് ഭക്ഷണമായിരുന്നു.
എന്നാല്‍ കപ്പ മലയാളിയുടെ ആരോഗ്യ സംരക്ഷണത്തില്‍ എത്രകണ്ട് പ്രാധാന്യമേറിയതാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ലോകപ്രശസ്ത പ്രമേഹ രോഗവിദഗ്ദ്ധന്‍ ഡോ. ജി.എസ് സുനില്‍.
എഴുപതുകളില്‍ കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം നന്നേ കുറവായിരുന്നു. അന്ന് കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കാന്‍ നോര്‍വെയില്‍ നിന്ന് ഒരു വിദഗ്ദ്ധ സംഘം കേരളത്തിലെത്തി. കപ്പയോടൊപ്പം മീന്‍ കറികഴിക്കുന്ന കേരളീയരുടെ ഭക്ഷണശീലത്തെ സംഘം പ്രകീര്‍ത്തിച്ചു.
കപ്പയോടൊപ്പം മീന്‍ കറികഴിക്കുന്ന മലയാളികളുടെ ഈ ശീലം പ്രമേഹം കുറക്കാന്‍ സഹായിച്ചതായി സംഘം കണ്ടെത്തി. കപ്പയില്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കൂടുതലാണ്. എന്നാല്‍ മത്സ്യത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകളുണ്ട്.
രണ്ടും കൂടിചേരുമ്പോള്‍ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രണ വിധേയമാക്കപ്പെടും.
എന്നാല്‍ മലയാളിയുടെ ഭക്ഷണശീലം മാറിയതോടെ ജീവിതശൈലീരോഗങ്ങളും വര്‍ദ്ധിച്ചു. പൊതുജനാരോഗ്യരംഗത്ത് ലോകോത്തര നിലവാരം പുലര്‍ത്തുമ്പോള്‍ തന്നെ കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം കുതിച്ചുയരുകയാണെന്നത് ആശങ്കാജനകമാണ്.
Leave a Reply