Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരങ്ങളായ കരീന സെയ്ഫ് ദമ്പതിമാര്‍ക്ക് ആൺകുഞ്ഞ് പിറന്നു. തായ്മര്‍ അലി ഖാന്‍ പട്ടൗഡി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സൗത്ത് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.സെയ്ഫ് അലി ഖാന്‍ തന്നയാണ് താന്‍ ഒരു അച്ഛനായ വിവരം ആരാധകരെ അറിയിച്ചത്.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഗർഭിണിയായിരുന്നപ്പോഴും ഫാഷൻ റാമ്പുകളിലും പരസ്യചിത്രങ്ങളിലും ബോളിവുഡ് പാർട്ടികളിലുമായി കരീന സജീവമായിരുന്നു.
2012 ലാണ് 36 കാരിയായ കരീനയും 46 കാരനായ സെയ്ഫും വിവാഹിതരായത്. സെയ്ഫ് അലിഖാൻ ആദ്യ ഭാര്യ അമൃത സിങ്ങുമായുള്ള ബന്ധം 2004ൽ അവസാനിപ്പിച്ചിരുന്നു. ഇൗ ബന്ധത്തിൽ സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ കുട്ടികളുണ്ട്.
Leave a Reply