Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുരന്തങ്ങളെ അതിജീവിയ്ക്കുന്ന മലയാളത്തിന്റെ പ്രിയതാരം കാവ്യ മാധവന്‍ വീണ്ടും എത്തുന്നു.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കാവ്യ മാധവന്‍ കരുത്തുള്ള ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ദുരന്തങ്ങളെ അതിജീവിയ്ക്കുന്ന ഒരു സ്ത്രീ കഥാപാത്രമാണ് കാവ്യ ചെയ്യുന്നത്. ഒറ്റയ്ക്ക് ജീവിയ്ക്കുന്ന സ്ത്രീ അഭിമുഖീകരിയ്ക്കുന്ന, അകപ്പെടുന്ന ചതികളെ കുറിച്ചൊക്കെയാണ് ചിത്രം.നേരത്തെ മിഴി രണ്ടിലും ഗദ്ദാമ, പെരുമഴക്കാലം, നാല് പെണ്ണുങ്ങള്‍, അഞ്ച് സുന്ദരികള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാവ്യ മാധവന്‍ ദുരിതമനുഭവിയ്ക്കുന്ന സ്ത്രീകളെ പ്രതിനിധീകരിച്ച് എത്തിയിട്ടുണ്ട്. ഇതില്‍ ഗദ്ദാമ എന്ന ചിത്രത്തില്‍ അശ്വതി എന്ന പെണ്‍കുട്ടിയിലൂടെ കാവ്യ മാധവന്‍ ഒരു പെണ്‍ ജീവിതത്തെ അവതരിപ്പിച്ചത് ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.ഈ ചിത്രം ചെയ്യുന്നതിന് മുമ്പ് കാവ്യ മാധവനും ജീത്തു ജോസഫിനും കരാറൊപ്പിട്ട ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ഊഴമാണ് ജീത്തുവിന്റെ പുതിയ ചിത്രം. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ മാധവന്‍ അടുത്തതായി അഭിനയിക്കുന്നത്. ദിലീപാണ് ചിത്രത്തിലെ നായകന്‍.
Leave a Reply